Wednesday, April 19, 2017

മനമേ യേശുവിൻ പാദുകമാകൂ

മനമേ യേശുവിൻ പാദുകമാകൂ ദിനവും ഈശ്വര സാധനയിൽ
ജനനം പാവനമാക്കിടും നീയും ധ്യാനമാകും ജീവിതത്തിൻ നിർജരിയിൽ
മനമേ യേശുവിൻ പാദുകമാകൂ ദിനവും ഈശ്വര സാധനയിൽ
ജനനം പാവനമാക്കിടും നീയും ധ്യാനമാകും ജീവിതത്തിൻ നിർജരിയിൽ

പ്രാർത്ഥന മാത്രം ജല്പനമാക്കിയ നാവാൽ നിത്യം നീ മൊഴിയും (2)
പ്രഭോ എന്നിൽ കനിയേണമേ പ്രഭോ എന്റെ ഹൃദയത്തിൽ വാഴേണമേ
പ്രഭോ എന്റെ ദുഃഖങ്ങൾ നീക്കേണമേ

മനമേ യേശുവിൻ പാദുകമാകൂ ദിനവും ഈശ്വര സാധനയിൽ
ജനനം പാവനമാക്കിടും നീയും ധ്യാനമാകും ജീവിതത്തിൻ നിർജരിയിൽ

യേശുവിൻ സ്നേഹം ദർശനമാക്കിയ ജീവൻ എന്നും പൂത്തു നിൽക്കും (2)
പ്രഭോ എന്നിൽ കനിയേണമേ പ്രഭോ നിന്റെ സ്നേഹം ചൊരിയേണമേ
പ്രഭോ എന്റെ ദുഃഖങ്ങൾ നീക്കേണമേ

മനമേ യേശുവിൻ പാദുകമാകൂ ദിനവും ഈശ്വര സാധനയിൽ
ജനനം പാവനമാക്കിടും നീയും ധ്യാനമാകും ജീവിതത്തിൻ നിർജരിയിൽ

മനമേ യേശുവിൻ പാദുകമാകൂ ദിനവും ഈശ്വര സാധനയിൽ.....

Friday, April 7, 2017

ഇതാ ഇതാ ഈ അൾത്താരയിൽ

ഇതാ ഇതാ ഈ അൾത്താരയിൽ സ്‌നേഹപിതാവാം ദൈവം
ഇതാ ഇതാ ഈ ബലിവേദിയിൽ പരിശുദ്ധ ത്രീയേക ദൈവം
ഇതാ ഇതാ ഈ അൾത്താരയിൽ സ്‌നേഹപിതാവാം ദൈവം
ഇതാ ഇതാ ഈ ബലിവേദിയിൽ പരിശുദ്ധ ത്രീയേക ദൈവം

വരൂ വരൂ വരൂ സോദരരേ നമ്മുടെ ദൈവത്തെ വാഴ്ത്താം
പരിശുദ്ധമാകുമീ ത്രിത്വകാരുണ്ണ്യത്തെ കുമ്പിടാം നമുക്കാരാധിക്കാം
വരൂ വരൂ വരൂ സോദരരേ നമ്മുടെ ദൈവത്തെ വാഴ്ത്താം
പരിശുദ്ധമാകുമീ ത്രിത്വകാരുണ്ണ്യത്തെ കുമ്പിടാം നമുക്കാരാധിക്കാം

ഇതാ ഇതാ ഈ സക്രാരിയിൽ രക്ഷകനാം യേശുനാഥൻ
ഇതാ ഇതാ ഈ തിരുവോസ്തിയിൽ ജീവിക്കും ദൈവത്തിൻ പ്രിയപുത്രൻ
ഇതാ ഇതാ ഈ സക്രാരിയിൽ രക്ഷകനാം യേശുനാഥൻ
ഇതാ ഇതാ ഈ തിരുവോസ്തിയിൽ ജീവിക്കും ദൈവത്തിൻ പ്രിയപുത്രൻ
വരൂ വരൂ വരൂ സോദരരേ രക്ഷകനീശോയെ വാഴ്ത്താം
പരിശുദ്ധമാകുമീ ദിവ്യ കാരുണ്ണ്യത്തെ കുമ്പിടാം നമുക്കരാധിക്കാം

ഇതാ ഇതാ ഈ കൂദാശയിൽ പാവനാത്മാവാം ദൈവം
ഇതാ ഇതാ ഈ കൂട്ടായ്മയിൽ നിത്യസഹായകൻ ദൈവം
ഇതാ ഇതാ ഈ കൂദാശയിൽ പാവനാത്മാവാം ദൈവം
ഇതാ ഇതാ ഈ കൂട്ടായ്മയിൽ നിത്യസഹായകൻ ദൈവം
വരൂ വരൂ വരൂ സോദരരേ പാവനാത്മാവിനെ വാഴ്ത്താം
പാവനരൂപിയാം  ദിവ്യചൈതന്യത്തെ കുമ്പിടാം നമുക്കരാധിക്കാം
വരൂ വരൂ വരൂ സോദരരേ പാവനാത്മാവിനെ വാഴ്ത്താം
പാവനരൂപിയാം  ദിവ്യചൈതന്യത്തെ കുമ്പിടാം നമുക്കരാധിക്കാം

കുമ്പിടാം നമുക്കരാധിക്കാം കുമ്പിടാം നമുക്കരാധിക്കാം

അർപിക്കുന്നു

അർപിക്കുന്നു ഞാൻ സമർപ്പിക്കുന്നു സാദരം നിൻ മുന്നിലർപ്പിക്കുന്നു (2)
ഉള്ളവും ഉള്ളതും പങ്കു വച്ച് സർവം സമർപ്പണം ചെയ്തിടുന്നു (2)

അർപിക്കുന്നു ഞാൻ സമർപ്പിക്കുന്നു സാദരം നിൻ മുന്നിലർപ്പിക്കുന്നു

വേദന തിങ്ങുമെൻ മാനസവും തോരാതെ പെയ്യുമെൻ കണ്ണുകളും (2)
കരകവിഞ്ഞൊഴുകും കഥനങ്ങളും തിരുമുമ്പിലിന്നു ഞാൻ ഏകിടുന്നു (2)

അർപിക്കുന്നു ഞാൻ സമർപ്പിക്കുന്നു സാദരം നിൻ മുന്നിലർപ്പിക്കുന്നു

ജീവിതം ദാനമായ് നല്കിയോനേ അങ്ങേതായെന്നെ നീ സ്വീകരിക്കൂ (2)
ഉയർച്ചകൾ താഴ്ചകൾ സമസ്തവും നിൻ കരങ്ങളിലേക്ക് ഞാൻ നമിച്ചീടുന്നു (2)

അർപിക്കുന്നു ഞാൻ സമർപ്പിക്കുന്നു സാദരം നിൻ മുന്നിലർപ്പിക്കുന്നു (2)
ഉള്ളവും ഉള്ളതും പങ്കു വച്ച് സർവം സമർപ്പണം ചെയ്തിടുന്നു (2)

ഗോൽഗോഥായിലെ

ഗോൽഗോഥായിലെ പരമ യാഗം സെഹിയോൻ ശാലയിലെ തിരുവത്താഴം (2)
അനുസ്മരിക്കുന്നിതാ നിൻ തനയർ സ്നേഹ താതാ ഒന്നു ചേർന്നീ
അൾത്താരയിൽ അൾത്താരയിൽ

ഓസ്തിയും വീഞ്ഞും അർപ്പണം ചെയ്യുന്നു ഒപ്പം ഞങ്ങൾ ദുഖങ്ങളും ക്ലേശങ്ങളും (2)
സ്വീകരിക്കേണമേ ഈ കാഴ്ചകൾ ഈ കാഴ്ചകൾ
പ്രീതനായീടണെ ഈ പൂജയിൽ ഈ പൂജയിൽ

ഗോൽഗോഥായിലെ പരമ യാഗം സെഹിയോൻ ശാലയിലെ തിരുവത്താഴം
അനുസ്മരിക്കുന്നിതാ നിൻ തനയർ സ്നേഹ താതാ ഒന്നു ചേർന്നീ
അൾത്താരയിൽ അൾത്താരയിൽ
ഗോൽഗോഥായിലെ പരമ യാഗം സെഹിയോൻ ശാലയിലെ തിരുവത്താഴം

അപ്പവും വീഞ്ഞും മാറിടുന്നേശുവിൻ മെയ്യും നിണവും  സ്നേഹത്തിന്റെ ദിവ്യാദ്‌ഭുതം (2)
യേശുവാം ഭോജനം സ്വീകരിക്കൂ സ്വീകരിക്കൂ
ഞങ്ങളും സായൂജ്യം നേടിടട്ടെ നേടിടട്ടെ

ഗോൽഗോഥായിലെ പരമ യാഗം സെഹിയോൻ ശാലയിലെ തിരുവത്താഴം
അനുസ്മരിക്കുന്നിതാ നിൻ തനയർ സ്നേഹ താതാ ഒന്നു ചേർന്നീ
അൾത്താരയിൽ അൾത്താരയിൽ

ഓ ദിവ്യകാരുണ്യമേ ഓ സ്നേഹപാരമ്യമേ

ഓ ദിവ്യകാരുണ്യമേ ഓ സ്നേഹപാരമ്യമേ 
എന്നുള്ളിൽ നീ വന്നീടണേ അലിവുള്ള എൻ ദൈവമേ (2)
ഓ ദിവ്യകാരുണ്യമേ ഓ സ്നേഹപാരമ്യമേ 

യോഗ്യത ഇല്ലെന്നിൽ നാഥാ നീ എന്നുള്ളിൽ വന്നീടുവാൻ 
ഹൃദയങ്ങൾ തേടുന്ന ദേവാ എന്റെ ഹൃദയം നിനക്കായിന്നേകാം  
കൊതിയോടെ ഞാനും നില്കുന്നു സവിധേ അണയേണം എന്നുള്ളിൽ കരുണാമയാ (2)

ഓ ദിവ്യകാരുണ്യമേ ഓ സ്നേഹപാരമ്യമേ 

അവിടുന്നെൻ കൂടെയില്ലെങ്കിൽ ഞാൻ വീഴുന്നു ബലഹീനനായി 
അകലാതെ എന്നുമെൻ മനസ്സിൽ സ്നേഹതിരിനാളമായിന്നു തെളിയൂ 
തിരുവോസ്തി രൂപാ തിരുസ്നേഹധാരതൻ നിറവോടെ വളരുവാൻ കൃപയേകണേ (2)

ഓ ദിവ്യകാരുണ്യമേ ഓ സ്നേഹപാരമ്യമേ 
എന്നുള്ളിൽ നീ വന്നീടണേ അലിവുള്ള എൻ ദൈവമേ (2)
ഓ ദിവ്യകാരുണ്യമേ ഓ സ്നേഹപാരമ്യമേ 

Thursday, April 6, 2017

ഓ എൻ യേശുവേ

ഓ എൻ യേശുവേ ഓ എൻ ജീവനേ
ഹായെൻ ഹൃദയത്തിൻ സൗഭാഗ്യമേ
വാവാ എന്നിൽ നിറഞ്ഞീടുവാൻ

ഓ എൻ യേശുവേ ഓ എൻ ജീവനേ
ഹായെൻ ഹൃദയത്തിൻ സൗഭാഗ്യമേ
വാവാ എന്നിൽ നിറഞ്ഞീടുവാൻ

നീവരും നേരമെൻ ജീവിതം സർവവും അലിവെഴും സ്നേഹത്തിൻ നിറവായിടും (2)
സ്നേഹം ചൊരിഞ്ഞീടാൻ ഓസ്തിരൂപാ നീ വന്നു വാണിദാണ് മനസ്സാകുമോ(2)

ഓ എൻ യേശുവേ ഓ എൻ ജീവനേ
ഹായെൻ ഹൃദയത്തിൻ സൗഭാഗ്യമേ
വാവാ എന്നിൽ നിറഞ്ഞീടുവാൻ

ആധിയും വ്യാധിയും ഉള്ളിലുണ്ടെങ്കിലും അരികിൽ നിൻ സാന്നിധ്യം മാത്രം മതി (2)
ഭാരം വഹിച്ചെന്നും ഞാൻ തളരുമ്പോൾ എന്നെ താങ്ങിടാൻ നീ  ഉണ്ടല്ലോ(2)

ഓ എൻ യേശുവേ ഓ എൻ ജീവനേ
ഹായെൻ ഹൃദയത്തിൻ സൗഭാഗ്യമേ
വാവാ എന്നിൽ നിറഞ്ഞീടുവാൻ
എം......

പരമപിതാവേ

പരമപിതാവേ പരമപിതാവേ കാരണമെന്തേ കൈവെടിയാൻ
നിൻ സുതനെ കുരിശിലിതുപോൽ കൈവെടിയാൻ
പരമപിതാവേ പരമപിതാവേ കാരണമെന്തേ കൈവെടിയാൻ
നിൻ സുതനെ കുരിശിലിതുപോൽ കൈവെടിയാൻ

കരളലിയിക്കും മൊഴിയുരുവായി തിരുസുതൻ ഒരു ബലിയായി (2 )
നരനായ് മോചന ദ്രവ്യവുമായി

പരമപിതാവേ പരമപിതാവേ കാരണമെന്തേ കൈവെടിയാൻ
നിൻ സുതനെ കുരിശിലിതുപോൽ കൈവെടിയാൻ

പാപിയെ വാരി പുണരാണല്ലോ പാവന കൈകൾ വിരിച്ചമലൻ (2 )
ആശ്രിതർക്കഭയം അരുളാൻ അല്ലോ തൻ തിരു മാറ് തുറന്നതവൻ

കയ്പ് നിറഞ്ഞൊരു ചഷകം വാങ്ങി തേനെന്ന പോലെ നുകർന്നതവൻ
സ്വർഗ്ഗ പിതാവിന് തിരുഹിതമേറ്റം പ്രിയമാം ഭോജനമാക്കിയവൻ

പരമപിതാവേ പരമപിതാവേ കാരണമെന്തേ കൈവെടിയാൻ
നിൻ സുതനെ കുരിശിലിതുപോൽ കൈവെടിയാൻ
പരമപിതാവേ പരമപിതാവേ കാരണമെന്തേ കൈവെടിയാൻ
നിൻ സുതനെ കുരിശിലിതുപോൽ കൈവെടിയാൻ