Saturday, December 30, 2017

ആത്മാവിൽ ഒരു പള്ളിയുണ്ട് അതിലൊരു സക്രാരിയുണ്ട്

ആത്മാവിൽ ഒരു പള്ളിയുണ്ട് അതിലൊരു സക്രാരിയുണ്ട്
അവിടേക്കെഴുന്നെള്ളാൻ അതിൽ കുടികൊള്ളാൻ
ആത്മനാഥനീശോ വരണേ
ആത്മാവിൽ ഒരു പള്ളിയുണ്ട് അതിലൊരു സക്രാരിയുണ്ട്
അവിടേക്കെഴുന്നെള്ളാൻ അതിൽ കുടികൊള്ളാൻ
ആത്മനാഥനീശോ വരണേ

തിരുവോസ്തി രൂപൻ നിന്നെ ഉൾകൊള്ളാൻ ആഗ്രഹമുണ്ട്
അവിടത്തെ തിരുനിണം നുകരാൻ അതിയായ ദാഹമുണ്ട്
തിരുവോസ്തി രൂപൻ നിന്നെ ഉൾകൊള്ളാൻ ആഗ്രഹമുണ്ട്
അവിടുത്തെ  തിരുനിണം നുകരാൻ അതിയായ ദാഹമുണ്ട്
അതിനായി വരമേകണേ അതിനീശോ നീവരണേ
അതിനായി വരമേകണേ അതിനീശോ നീവരണേ
ആത്മാവിൽ ഒരു പള്ളിയുണ്ട് അതിലൊരു സക്രാരിയുണ്ട്
അവിടേക്കെഴുന്നെള്ളാൻ അതിൽ കുടികൊള്ളാൻ
ആത്മനാഥനീശോ വരണേ

തിരുസന്നിധാനത്തിലെന്നും തിരിനാളമായ് തെളിഞ്ഞീടാൻ
സൗഗന്ധ ധൂമം ഉയർത്താൻ കുന്തുരുക്കം പോലെ മുന്നിൽ

Monday, December 11, 2017

ദൈവം പിറക്കുന്നു മനുഷ്യനായ് ബദലെഹെമിൽ

ദൈവം പിറക്കുന്നു മനുഷ്യനായ് ബദലെഹെമിൽ
മഞ്ഞു പെയ്യുന്ന മലമടക്കിൽ
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുര മനോഹര ഗാനം
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുര മനോഹര ഗാനം
ഹല്ലേലൂയാ ഹല്ലേലൂയാ

പാതിരാവിൻ മഞ്ഞേറ്റിരനായ് പാരിന്റെ നാഥൻ പിറക്കുകയായ്
പാതിരാവിൻ മഞ്ഞേറ്റിരനായ് പാരിന്റെ നാഥൻ പിറക്കുകയായ്
പാടിയാർക്കൂ  വീണമീട്ടൂ ദൈവത്തിൻ ദാസരെ ഒന്നു ചേരു
പാടിയാർക്കൂ  വീണമീട്ടൂ ദൈവത്തിൻ ദാസരെ ഒന്നു ചേരു
ദൈവം പിറക്കുന്നു മനുഷ്യനായ് ബദലെഹെമിൽ
മഞ്ഞു പെയ്യുന്ന മലമടക്കിൽ
ഹല്ലേലൂയാ ഹല്ലേലൂയാ
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുര മനോഹര ഗാനം
 മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുര മനോഹര ഗാനം

പകലൊന് മുൻപേ പിതാവിന്റെ ഹൃത്തിലെ ത്രിയേക സൂനുവാം ഉദയ സൂര്യൻ
പകലൊന് മുൻപേ പിതാവിന്റെ ഹൃത്തിലെ ത്രിയേക സൂനുവാം ഉദയ സൂര്യൻ
പ്രാഭവ പൂർണനായ് ഉയരുന്നിതാ പ്രതാപമോടിന്നേശു നാഥൻ
പ്രാഭവ പൂർണനായ് ഉയരുന്നിതാ പ്രതാപമോടിന്നേശു നാഥൻ
ദൈവം പിറക്കുന്നു മനുഷ്യനായ് ബദലെഹെമിൽ
മഞ്ഞു പെയ്യുന്ന മലമടക്കിൽ
ഹല്ലേലൂയാ ഹല്ലേലൂയാ
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുര മനോഹര ഗാനം
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുര മനോഹര ഗാനം
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ

Saturday, November 18, 2017

നീയെന്റെ പ്രാർത്ഥന കേട്ടു

വാഴ്ത്തുന്നു ദൈവമേ നിൻ മഹത്വം ....

വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം

നീയെന്റെ പ്രാർത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു
ഹൃദയത്തിൻ അൾത്താരയിൽ വന്നെൻ അഴലിൻ കൂരിരുൾ മാറ്റി
ഹൃദയത്തിൻ അൾത്താരയിൽ വന്നെൻ അഴലിൻ കൂരിരുൾ മാറ്റി
നീയെന്റെ പ്രാർത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു.....

ആ .....
ആ .....
പനിനീരു നിറയുന്ന പറുദീസാ നൽകി പാരിൽ മനുഷ്യനായ് ദൈവം
പനിനീരു നിറയുന്ന പറുദീസാ നൽകി പാരിൽ മനുഷ്യനായ് ദൈവം
അതിനുള്ളിൽ പാപത്തിൻ പാമ്പിനെ പോറ്റുന്നു
അറിയാതെ മർത്യന്റെ കൈകൾ
അതിനുള്ളിൽ പാപത്തിൻ പാമ്പിനെ പോറ്റുന്നു
അറിയാതെ മർത്യന്റെ കൈകൾ
നീയെന്റെ പ്രാർത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു
ഹൃദയത്തിൻ അൾത്താരയിൽ വന്നെൻ അഴലിൻ കൂരിരുൾ മാറ്റി
ഹൃദയത്തിൻ അൾത്താരയിൽ വന്നെൻ അഴലിൻ കൂരിരുൾ മാറ്റി
നീയെന്റെ പ്രാർത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു

ആ .....
ആ .....
ചെന്നായ്ക്കളെ പോലും പുള്ളിമാനാക്കുന്ന നിൻ സ്നേഹ മുന്തിരി പൂക്കൾ
ചെന്നായ്ക്കളെ പോലും പുള്ളിമാനാക്കുന്ന നിൻ സ്നേഹ മുന്തിരി പൂക്കൾ
ഇന്നും ചൊരിയേണമീ ഭുവനത്തിലെ കണ്ണീരിൻ യോർദാൻ കരയിൽ
ഇന്നും ചൊരിയേണമീ ഭുവനത്തിലെ കണ്ണീരിൻ യോർദാൻ കരയിൽ
നീയെന്റെ പ്രാർത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു
ഹൃദയത്തിൻ അൾത്താരയിൽ വന്നെൻ അഴലിൻ കൂരിരുൾ മാറ്റി
ഹൃദയത്തിൻ അൾത്താരയിൽ വന്നെൻ അഴലിൻ കൂരിരുൾ മാറ്റി
നീയെന്റെ പ്രാർത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു

പൈതലാം യേശുവേ

പൈതലാം യേശുവേ
ഉമ്മ വച്ചുമ്മ വച്ചുണർത്തിയ
ആട്ടിടയർ ഉന്നതരേ
നിങ്ങൾ തൻ ഹൃത്തിൽ യേശുനാഥൻ പിറന്നു
പൈതലാം യേശുവേ
ഉമ്മ വച്ചുമ്മ വച്ചുണർത്തിയ
ആട്ടിടയർ ഉന്നതരേ
നിങ്ങൾ തൻ ഹൃത്തിൽ യേശുനാഥൻ പിറന്നു
ല ല ലാ.....  ല ല ലാ..... ല ല ല ല ലാ.
ല ലാ.. ആഹാ . ആഹാ.   ആഹഹാ .....  ഉഹുഹും .....ഉഹുഹും.. ഉഹുഹും.

താലപ്പൊലിയേകാൻ  തംബുരു മീട്ടുവാൻ
താരാട്ടു പാടിയുറക്കീടുവാൻ
താലപ്പൊലിയേകാൻ  തംബുരു മീട്ടുവാൻ
താരാട്ടു പാടിയുറക്കീടുവാൻ
താരാഗങ്ങളാൽ ആഗതരാകുന്നു
വാനാരൂപികൾ ഗായക ശ്രേഷ്ടർ
വാനാരൂപികൾ ഗായക ശ്രേഷ്ടർ

പൈതലാം യേശുവേ
ഉമ്മ വച്ചുമ്മ വച്ചുണർത്തിയ
ആട്ടിടയർ ഉന്നതരേ
നിങ്ങൾ തൻ ഹൃത്തിൽ യേശുനാഥൻ പിറന്നു
ല ല ലാ.....  ല ല ലാ..... ല ല ല ല ലാ.
ല ലാ.. ആഹാ . ആഹാ.   ആഹഹാ ..... ഉഹുഹും .....ഉഹുഹും.. ഉഹുഹും

ഉള്ളിൽ തിരതല്ലും മോദത്തോടെത്തും
പാരാകെ പ്രേക്ഷകർ നിരനിരയായ്
ഉള്ളിൽ തിരതല്ലും മോദത്തോടെത്തും
പാരാകെ പ്രേക്ഷകർ നിരനിരയായ്
നഥാതിനാഥനായ് വാഴുമെന്നീശനായ്
ഉണർവോടെ  ഏകുന്നെൻ ഉൾത്തടം ഞാൻ
ഉണർവോടെ  ഏകുന്നെൻ ഉൾത്തടം ഞാൻ

പൈതലാം യേശുവേ
ഉമ്മ വച്ചുമ്മ വച്ചുണർത്തിയ
ആട്ടിടയർ ഉന്നതരേ
നിങ്ങൾ തൻ ഹൃത്തിൽ യേശുനാഥൻ പിറന്നു
ല ല ലാ.....  ല ല ലാ..... ല ല ല ല ലാ.
ല ലാ.. ആഹാ . ആഹാ.   ആഹഹാ ..... ഉഹുഹും .....ഉഹുഹും.. ഉഹുഹും..ഉഹുഹും

Saturday, September 16, 2017

കന്യകാ മേരിയമ്മേ

കന്യകാ മേരിയമ്മേ കാവൽ മാലാഖമാരെ
നിത്യവും കാത്തിടണേ കൂടെ നടന്നിടണേ
സാത്താനെ ദൂരെ അകറ്റിടണെ

ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ

കന്യകാ മേരിയമ്മേ കാവൽ മാലാഖമാരെ
നിത്യവും കാത്തിടണേ കൂടെ നടന്നിടണേ
സാത്താനെ ദൂരെ അകറ്റിടണെ
കന്യകാ മേരിയമ്മേ കാവൽ മാലാഖമാരെ
നിത്യവും കാത്തിടണേ കൂടെ നടന്നിടണേ
സാത്താനെ ദൂരെ അകറ്റിടണെ

ആവേ ആവേ ആവേ മരിയ  കന്യകാ മേരിയമ്മേ(2 )
ആവേ ആവേ ആവേ മരിയ  കന്യകാ മേരിയമ്മേ(2 )

സ്വർഗമൊരുക്കിയ സ്വർണാലയമേ സൃഷ്ടാവിൻ ആലയമേ
പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടും  പാരിന്റെ പുണ്യ തായേ
സ്വർഗമൊരുക്കിയ സ്വർണാലയമേ സൃഷ്ടാവിൻ ആലയമേ
പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടും  പാരിന്റെ പുണ്യ തായേ
ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ

സ്വർഗ്ഗവും ഭൂമിയും കൂട്ടിവിളക്കും യാക്കോബിൻ ഗോവണി നീ
കർത്താവിന് ദാസി ഞാൻ എന്നൊരു വാക്കിനാൽ രക്ഷതൻ അമ്മയും നീ
സ്വർഗ്ഗവും ഭൂമിയും കൂട്ടിവിളക്കും യാക്കോബിൻ ഗോവണി നീ
കർത്താവിന് ദാസി ഞാൻ എന്നൊരു വാക്കിനാൽ രക്ഷതൻ അമ്മയും നീ
ആവേ ആവേ ആവേ മരിയ  കന്യകാ മേരിയമ്മേ(2 )

നന്മ നിറഞ്ഞവളെന്നു മാലാഖ ചൊല്ലിയതെത്ര സത്യം
സാത്താന്റെ തന്ത്രങ്ങളെല്ലാം തകർക്കാൻ നിന്നോളമാരു ശക്ത
നന്മ നിറഞ്ഞവളെന്നു മാലാഖ ചൊല്ലിയതെത്ര സത്യം
സാത്താന്റെ തന്ത്രങ്ങളെല്ലാം തകർക്കാൻ നിന്നോളമാരു ശക്ത
ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ

ഭൂമിയിൽ സാത്താന്റെ ആദ്യത്തെ ശത്രു നീ ആദാമിൻ മോചനമേ
ജപമാലയാകും ചാട്ടവാറന്തി തിന്മയകറ്റും ഞങ്ങൾ
ഭൂമിയിൽ സാത്താന്റെ ആദ്യത്തെ ശത്രു നീ ആദാമിൻ മോചനമേ
ജപമാലയാകും ചാട്ടവാറന്തി തിന്മയകറ്റും ഞങ്ങൾ
ആവേ ആവേ ആവേ മരിയ  കന്യകാ മേരിയമ്മേ(2 )
കന്യകാ മേരിയമ്മേ കാവൽ മാലാഖമാരെ
നിത്യവും കാത്തിടണേ കൂടെ നടന്നിടണേ
സാത്താനെ ദൂരെ അകറ്റിടണെ
സാത്താനെ ദൂരെ അകറ്റിടണെ
കന്യകാ മേരിയമ്മേ കാവൽ മാലാഖമാരെ
നിത്യവും കാത്തിടണേ കൂടെ നടന്നിടണേ
സാത്താനെ ദൂരെ അകറ്റിടണെ
സാത്താനെ ദൂരെ അകറ്റിടണെ
ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ  കന്യകാ മേരിയമ്മേ(2 )
ആവേ ആവേ ആവേ മരിയ  കന്യകാ മേരിയമ്മേ(2 )
ആവേ ആവേ ആവേ മരിയ  കന്യകാ മേരിയമ്മേ(2 )
ആവേ ആവേ ആവേ മരിയ  കന്യകാ മേരിയമ്മേ(2 )
ആവേ ആവേ ആവേ മരിയ  കന്യകാ മേരിയമ്മേ(2 )
ആവേ ആവേ ആവേ മരിയ  കന്യകാ മേരിയമ്മേ(2 )

Tuesday, September 12, 2017

കാല്‍വരി കുന്നിലെ കാരുണ്യമേ

കാല്‍വരി കുന്നിലെ കാരുണ്യമേ
കാവല്‍ വിളക്കാവുക
കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ
ദീപം കൊളുത്തീടുക...മാര്‍ഗ്ഗം തെളിച്ചീടുക......long bgm

മുള്‍മുടി ചൂടി ക്രൂശിതനായി
പാപലോകം പവിത്രമാക്കാന്‍..
മുള്‍മുടി ചൂടി ക്രൂശിതനായി
പാപലോകം പവിത്രമാക്കാന്‍..
നിന്‍റെ അനന്തമാം സ്നേഹതരംഗങ്ങള്‍
എന്നെ നയിക്കുന്ന ദിവ്യശക്തി
നിന്‍റെ വിശുദ്ധമാം വേദവാക്യങ്ങള്‍
എന്‍റെ ആത്മാവിനു മുക്തിയല്ലോ
സ്വീകരിച്ചാലും...എന്നെ സ്വീകരിച്ചാലും....
കാല്‍വരി കുന്നിലെ കാരുണ്യമേ
കാവല്‍ വിളക്കാവുക
കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ
ദീപം കൊളുത്തീടുക...മാര്‍ഗ്ഗം തെളിച്ചീടുക.. ..long bgm

കാരിരുമ്പാണി താണിറങ്ങുമ്പോള്‍
ക്രൂരരോടും ക്ഷമിച്ചവന്‍ നീ..
കാരിരുമ്പാണി താണിറങ്ങുമ്പോള്‍
ക്രൂരരോടും ക്ഷമിച്ചവന്‍ നീ....
നിന്‍റെ ചൈതന്യമേ പ്രാണനാളങ്ങളില്‍
എന്നും ക്ഷമിക്കുന്ന ശ്വാസമല്ലോ
നിന്‍റെ വിലാപം പ്രപഞ്ചഗോളങ്ങളില്‍
എന്നും മുഴങ്ങുന്ന ദു:ഖരാഗം
സ്വീകരിച്ചാലും...എന്നെ സ്വീകരിച്ചാലും....
കാല്‍വരി കുന്നിലെ കാരുണ്യമേ
കാവല്‍ വിളക്കാവുക
കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ
ദീപം കൊളുത്തീടുക...മാര്‍ഗ്ഗം തെളിച്ചീടുക...

Sunday, September 10, 2017

ഓശാന ഈശന് സദദം

ഓശാന ഈശന് സദദം ....(bgm 1/2  line)
ഓശാന ഓശാന ഓശാന
ഓശാന ഈശന് സദദം ....(bgm 1/2  line)
ഓശാന ഓശാന ഓശാന ....bgm

പരിശുദ്ധൻ പരിശുദ്ധൻ പരമ ശക്തൻ
നിരന്തരം മുഴങ്ങുന്നു വാനിലേവം
ഇഹപരമഖിലവും അഖിലേശ്വവരാ
മഹിമയാൽ നിറയുന്നു നിരുപമമേ
ഓശാന ഈശന് സദദം ....(bgm 1/2  line)

ഓശാന ഓശാന ഓശാന

ഓ ദിവ്യമാം സ്നേഹമേ

നാഥാ വരേണമേ എന്നിൽ നിറയണമേ (2 )

ഓ ദിവ്യമാം സ്നേഹമേ ഓ ദിവ്യ കാരുണ്യമേ (2 )
തിരുവത്താഴ മേശയിലെ സമ്മാനമേ
തിരുവത്താഴ മേശയിലെ സമ്മാനമേ
ഓ ദിവ്യമാം സ്നേഹമേ ഓ ദിവ്യ കാരുണ്യമേ
ആരാധനാ പാടാം മാലാഖമാരൊപ്പം ജീവന്റെ തിരുഃഭോജ്യമേ
ആരാധനാ പാടാം മാലാഖമാരൊപ്പം ജീവന്റെ തിരുഃഭോജ്യമേ ......bgm

എന്നുമെന്നും കൂടെയിരിപ്പാൻ അപ്പമായ് തീർന്നവനെ
എന്റെ സ്നേഹിതനാകുന്ന സ്നേഹമേ
ആരാധന നിനക്കാരാധന
എന്റെ സ്നേഹിതനാകുന്ന സ്നേഹമേ
ആരാധന നിനക്കാരാധന
ഓ ദിവ്യമാം സ്നേഹമേ ഓ ദിവ്യ കാരുണ്യമേ (2 ) .......bgm

ആത്മാവിൻ അൾത്താര തന്നിൽ നിന്നെ ഞാൻ ആരാധിക്കാം (2 )
എന്റെ ജീവനായ് തീരുന്ന സ്നേഹമേ
ആരാധനാ നിനക്കരാധന
എന്റെ ജീവനായ് തീരുന്ന സ്നേഹമേ
ആരാധനാ നിനക്കരാധന
ഓ ദിവ്യമാം സ്നേഹമേ ഓ ദിവ്യ കാരുണ്യമേ (2 )
തിരുവത്താഴ മേശയിലെ സമ്മാനമേ
തിരുവത്താഴ മേശയിലെ സമ്മാനമേ
ഓ ദിവ്യമാം സ്നേഹമേ ഓ ദിവ്യ കാരുണ്യമേ
ആരാധനാ പാടാം മാലാഖമാരൊപ്പം ജീവന്റെ തിരുഃഭോജ്യമേ
ആരാധനാ പാടാം മാലാഖമാരൊപ്പം ജീവന്റെ തിരുഃഭോജ്യമേ

Sunday, August 20, 2017

ഹൃദയവീണയിൽ ഉണരുമീ മധുരമാശയ ഗീതകം

ഹൃദയവീണയിൽ ഉണരുമീ മധുരമാശയ ഗീതകം
ഉദയ രശ്മികൾ എന്നപോൽ വിരിയും തവ സന്നിധേ
ഹൃദയവീണയിൽ ഉണരുമീ മധുരമാശയ ഗീതകം
ഉദയ രശ്മികൾ എന്നപോൽ വിരിയും തവ സന്നിധേ
ഹാലേലൂയ (3 )

അധിക ധന്യത പുലരുമീ കവികുലോത്തമ കോകിലം (2 )
രചന സാധനയാക്കുമീ മഹിത തൂലിക രസനയും (2 )
ഹാലേലൂയ (3 )

അനുപമ സ്നേഹത്തിൻ നിമിഷാമിതാ അനുഗ്രഹമേകുന്ന സമയമിതാ

അനുപമ സ്നേഹത്തിൻ  നിമിഷാമിതാ അനുഗ്രഹമേകുന്ന സമയമിതാ
അപ്പത്തിൻ രൂപമായിതാ ദിവ്യദാനങ്ങൾ നൽകുന്നു
അനന്തമാം ഈ സ്നേഹത്തെ  ആരാധിക്കുന്നു പാരാകെ
അനുപമ സ്നേഹത്തിൻ  നിമിഷാമിതാ അനുഗ്രഹമേകുന്ന സമയമിതാ
അപ്പത്തിൻ രൂപമായിതാ ദിവ്യദാനങ്ങൾ നൽകുന്നു
അനന്തമാം ഈ സ്നേഹത്തെ  ആരാധിക്കുന്നു പാരാകെ
ആരാധിക്കുന്നു ദൈവമേ ഓസ്തിയാം ദിവ്യ സ്നേഹമേ (2 )

മർത്യ വംശത്തിൻ രക്ഷക്കായ് വിണ്ണിൻ നാഥൻ വരുന്നിതാ (2 )
ജീവനേകിടാൻ ശക്തിയേകിടാൻ ആത്മാവിൽ ഭോജ്യമായിടാൻ (2 )
യേശുവേ നീയെൻ ഭാഗ്യമേ
ആരാധിക്കുന്നു ദൈവമേ ഓസ്തിയാം ദിവ്യ സ്നേഹമേ (2 )

തൻ ജനത്തിന്റെ കൂടെയായ് എന്നെന്നും വസിച്ചീടുവാൻ (2 )
വചനം മാംസമായ് നല്കിടുന്നിതാ ഭോജ്യമായ് സ്വർഗ ദാനമായ്‌ (2 )
യേശുവേ നീയെൻ ഭാഗ്യമേ
അനുപമ സ്നേഹത്തിൻ  നിമിഷാമിതാ അനുഗ്രഹമേകുന്ന സമയമിതാ
അപ്പത്തിൻ രൂപമായിതാ ദിവ്യദാനങ്ങൾ നൽകുന്നു
അനന്തമാം ഈ സ്നേഹത്തെ  ആരാധിക്കുന്നു പാരാകെ
ആരാധിക്കുന്നു ദൈവമേ ഓസ്തിയാം ദിവ്യ സ്നേഹമേ (2 )

അമ്മേയെൻ ദൈവമാതാവേ

അമ്മേയെൻ ദൈവമാതാവേ
അണയുന്നു ഞാൻ നിൻ സവിധേ
അനുഗ്രഹത്തിൻ അക്ഷയ വാരിധിയെ
നിന്നോമനയായ് തീർക്കു എന്നെ
അമ്മേയെൻ ദൈവമാതാവേ
അണയുന്നു ഞാൻ നിൻ സവിധേ
അനുഗ്രഹത്തിൻ അക്ഷയ വാരിധിയെ
നിന്നോമനയായ് തീർക്കു എന്നെ

നിൻ സ്നേഹ പൂർണ്ണമാം താരാട്ടു കേട്ട്
ശാന്തത പുൽകുന്നു എന്നാത്മം
നിൻ സ്നേഹ പൂർണ്ണമാം താരാട്ടു കേട്ട്
ശാന്തത പുൽകുന്നു എന്നാത്മം
സ്നേഹ സുരഭില കാഴ്ചയായെന്നെ
അർപ്പിക്കട്ടെ എൻ നാഥനു ഞാൻ
സ്നേഹ സുരഭില കാഴ്ചയായെന്നെ
അർപ്പിക്കട്ടെ എൻ നാഥനു ഞാൻ
അമ്മേയെൻ ദൈവമാതാവേ
അണയുന്നു ഞാൻ നിൻ സവിധേ
അനുഗ്രഹത്തിൻ അക്ഷയ വാരിധിയെ
നിന്നോമനയായ് തീർക്കു എന്നെ

സൈന്യങ്ങൾ തൻ കർത്താവേ ..പരിശുദ്ധൻ നീ പരിശുദ്ധൻ

സൈന്യങ്ങൾ തൻ കർത്താവേ ..പരിശുദ്ധൻ നീ പരിശുദ്ധൻ
അത്യുന്നതനായ ദൈവമേ ..പരിശുദ്ധൻ നീ പരിശുദ്ധൻ
സൈന്യങ്ങൾ തൻ കർത്താവേ ..പരിശുദ്ധൻ നീ പരിശുദ്ധൻ
അത്യുന്നതനായ ദൈവമേ ..പരിശുദ്ധൻ നീ പരിശുദ്ധൻ ......bgm

മാലാഖവൃന്ദം പാടുന്നു പരിശുദ്ധൻ
വാനവദൂതരും പാടുന്നു പരിശുദ്ധൻ
മാലാഖവൃന്ദം പാടുന്നു പരിശുദ്ധൻ
വാനവദൂതരും പാടുന്നു പരിശുദ്ധൻ
ക്രോവേന്മാർ സ്രാപ്പേൻമാർ സ്വർഗീയരും ചേർന്ന്
ഒന്നായി പാടുന്നു ഓശാനാ
ക്രോവേന്മാർ സ്രാപ്പേൻമാർ സ്വർഗീയരും ചേർന്ന്
ഒന്നായി പാടുന്നു ഓശാനാ
ഓശാനാ ഓശാനാ കർത്താവാം ദൈവത്തിനോശാന (2 )

വിശുദ്ധരാമേവരും പാടുന്നു പരിശുദ്ധൻ
ഭൂവാസികളും ചേർന്നു പാടുന്നു പരിശുദ്ധൻ
വിശുദ്ധരാമേവരും പാടുന്നു പരിശുദ്ധൻ
ഭൂവാസികളും ചേർന്നു പാടുന്നു പരിശുദ്ധൻ
സ്വർഗത്തിൽ വാഴുന്ന സകലത്തിൻ ഉടയോന്
ഉച്ചത്തിൽ പാടുന്നു ഓശാനാ
സ്വർഗത്തിൽ വാഴുന്ന സകലത്തിൻ ഉടയോന്
ഉച്ചത്തിൽ പാടുന്നു ഓശാനാ
ഓശാനാ ഓശാനാ കർത്താവാം ദൈവത്തിനോശാന (2 )
സൈന്യങ്ങൾ തൻ കർത്താവേ ..പരിശുദ്ധൻ നീ പരിശുദ്ധൻ
അത്യുന്നതനായ ദൈവമേ ..പരിശുദ്ധൻ നീ പരിശുദ്ധൻ

Friday, July 21, 2017

ദിവ്യകാരുണ്യമേ ദൈവമേ

ദിവ്യകാരുണ്യമേ ദൈവമേ ദിവ്യകാരുണ്യമേ സ്നേഹമേ ...bgm
ദിവ്യകാരുണ്യമേ ദൈവമേ ദിവ്യകാരുണ്യമേ സ്നേഹമേ

ദിവ്യകാരുണ്യമായി എന്നെ തേടിയെത്തുന്ന
ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു  ആനന്ദത്തോടുളകൊണ്ടീടുന്നു

ദിവ്യകാരുണ്യമായി എന്നെ തേടിയെത്തുന്ന 
ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു  ആനന്ദത്തോടുളകൊണ്ടീടുന്നു  ...bgm

സ്നേഹമെന്ന വാക്കിനർത്ഥം ഭൂമിയിൽ
ജീവിതം കൊണ്ടങ്ങു പൂർത്തിയാക്കുമ്പോൾ
സ്നേഹം സഹനമാണെന്നു ഞാൻ അറിയുന്നു

സ്നേഹമെന്ന വാക്കിനർത്ഥം ഭൂമിയിൽ 
ജീവിതം കൊണ്ടങ്ങു പൂർത്തിയാക്കുമ്പോൾ 
സ്നേഹം സഹനമാണെന്നു ഞാൻ അറിയുന്നു 

സ്നേഹം മരണമാണെന്ന് ഞാൻ കാണുന്നു
സ്നേഹം ബലിയായ് തീരുന്നു ചങ്കു ചോരയുമേകുന്നു 
സ്നേഹം കുരിശിൽ പൂർണമാകുന്നു സ്നേഹം കുര്ബാനയായ് മാറുന്നു 

ദിവ്യകാരുണ്യമേ ദൈവമേ ദിവ്യകാരുണ്യമേ സ്നേഹമേ ...bgm

തിരുവത്താഴത്തിന്റെ പുണ്യ സ്മരണയിതിൽ
തീയായ് നാവിൽ പടരാനായി ദൈവമിതാ
തിരുവോസ്തിയായ് രൂപം പ്രാപിച്ചണയുന്നു

തിരുവത്താഴത്തിന്റെ പുണ്യ സ്മരണയിതിൽ 
തീയായ് നാവിൽ പടരാനായി ദൈവമിതാ 
തിരുവോസ്തിയായ് രൂപം പ്രാപിച്ചണയുന്നു 

തിരുരക്തത്തിൻ ശോണിമയാർന്നിന്നണയുന്നു
ഉള്ളിൽ തീയായ് ഉയരുന്ന ദിവ്യകാരുണ്ണ്യച്ചൂടിൽ 
പാപത്തിന് ശാപങ്ങൾ ഏരിയേണം സ്നേഹത്തിൻ തീനാളം പടരേണം 

ദിവ്യകാരുണ്യമേ ദൈവമേ ദിവ്യകാരുണ്യമേ സ്നേഹമേ

ദിവ്യകാരുണ്യമായി എന്നെ തേടിയെത്തുന്ന
ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു  ആനന്ദത്തോടുളകൊണ്ടീടുന്നു
ദിവ്യകാരുണ്യമായി എന്നെ തേടിയെത്തുന്ന 
ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു  ആനന്ദത്തോടുളകൊണ്ടീടുന്നു   

Sunday, June 4, 2017

ഉന്നതനാം രാജാവേ

ഓശാന ഓശാന      ഓശാന ഓശാന    ഓശാന ഓശാന    ഓശാന ഓശാന

ഉന്നതനാം രാജാവേ മാനവനായ് തീർന്നവനെ
അഖിലത്തിന്നുമുടയോനെ  അനവരതം പാടുന്നു .

വാനവ ഗായകർ നിരനിരയായ്   കിന്നര വീണകൾ മീട്ടി മുദാ
ഏകസ്വരത്തിൽ പാടുകയായ് സര്വേശ്വരനിന്നൊശാന

വാനവ ഗായകർ നിരനിരയായ്   കിന്നര വീണകൾ മീട്ടി മുദാ
ഏകസ്വരത്തിൽ പാടുകയായ് സര്വേശ്വരനിന്നൊശാന

ഓശാന ഓശാന      ഓശാന ഓശാന    ഓശാന ഓശാന    ഓശാന ഓശാന

മാനവരിവരും മോദമോടെ പാവനമാം തിരുബലിയിൽ ഇതാ
ഉച്ച സ്വരത്തിൽ പാടുകയായ് പരമോന്നതനിന്നൊശാന

മാനവരിവരും മോദമോടെ പാവനമാം തിരുബലിയിൽ ഇതാ
ഉച്ച സ്വരത്തിൽ പാടുകയായ് പരമോന്നതനിന്നൊശാന

ഉന്നതനാം രാജാവേ മാനവനായ് തീർന്നവനെ
അഖിലത്തിന്നുമുടയോനെ  അനവരതം പാടുന്നു .

ഓശാന ഓശാന      ഓശാന ഓശാന    ഓശാന ഓശാന    ഓശാന ഓശാന

Wednesday, April 19, 2017

മനമേ യേശുവിൻ പാദുകമാകൂ

മനമേ യേശുവിൻ പാദുകമാകൂ ദിനവും ഈശ്വര സാധനയിൽ
ജനനം പാവനമാക്കിടും നീയും ധ്യാനമാകും ജീവിതത്തിൻ നിർജരിയിൽ
മനമേ യേശുവിൻ പാദുകമാകൂ ദിനവും ഈശ്വര സാധനയിൽ
ജനനം പാവനമാക്കിടും നീയും ധ്യാനമാകും ജീവിതത്തിൻ നിർജരിയിൽ

പ്രാർത്ഥന മാത്രം ജല്പനമാക്കിയ നാവാൽ നിത്യം നീ മൊഴിയും (2)
പ്രഭോ എന്നിൽ കനിയേണമേ പ്രഭോ എന്റെ ഹൃദയത്തിൽ വാഴേണമേ
പ്രഭോ എന്റെ ദുഃഖങ്ങൾ നീക്കേണമേ

മനമേ യേശുവിൻ പാദുകമാകൂ ദിനവും ഈശ്വര സാധനയിൽ
ജനനം പാവനമാക്കിടും നീയും ധ്യാനമാകും ജീവിതത്തിൻ നിർജരിയിൽ

യേശുവിൻ സ്നേഹം ദർശനമാക്കിയ ജീവൻ എന്നും പൂത്തു നിൽക്കും (2)
പ്രഭോ എന്നിൽ കനിയേണമേ പ്രഭോ നിന്റെ സ്നേഹം ചൊരിയേണമേ
പ്രഭോ എന്റെ ദുഃഖങ്ങൾ നീക്കേണമേ

മനമേ യേശുവിൻ പാദുകമാകൂ ദിനവും ഈശ്വര സാധനയിൽ
ജനനം പാവനമാക്കിടും നീയും ധ്യാനമാകും ജീവിതത്തിൻ നിർജരിയിൽ

മനമേ യേശുവിൻ പാദുകമാകൂ ദിനവും ഈശ്വര സാധനയിൽ.....

Friday, April 7, 2017

ഇതാ ഇതാ ഈ അൾത്താരയിൽ

ഇതാ ഇതാ ഈ അൾത്താരയിൽ സ്‌നേഹപിതാവാം ദൈവം
ഇതാ ഇതാ ഈ ബലിവേദിയിൽ പരിശുദ്ധ ത്രീയേക ദൈവം
ഇതാ ഇതാ ഈ അൾത്താരയിൽ സ്‌നേഹപിതാവാം ദൈവം
ഇതാ ഇതാ ഈ ബലിവേദിയിൽ പരിശുദ്ധ ത്രീയേക ദൈവം

വരൂ വരൂ വരൂ സോദരരേ നമ്മുടെ ദൈവത്തെ വാഴ്ത്താം
പരിശുദ്ധമാകുമീ ത്രിത്വകാരുണ്ണ്യത്തെ കുമ്പിടാം നമുക്കാരാധിക്കാം
വരൂ വരൂ വരൂ സോദരരേ നമ്മുടെ ദൈവത്തെ വാഴ്ത്താം
പരിശുദ്ധമാകുമീ ത്രിത്വകാരുണ്ണ്യത്തെ കുമ്പിടാം നമുക്കാരാധിക്കാം

ഇതാ ഇതാ ഈ സക്രാരിയിൽ രക്ഷകനാം യേശുനാഥൻ
ഇതാ ഇതാ ഈ തിരുവോസ്തിയിൽ ജീവിക്കും ദൈവത്തിൻ പ്രിയപുത്രൻ
ഇതാ ഇതാ ഈ സക്രാരിയിൽ രക്ഷകനാം യേശുനാഥൻ
ഇതാ ഇതാ ഈ തിരുവോസ്തിയിൽ ജീവിക്കും ദൈവത്തിൻ പ്രിയപുത്രൻ
വരൂ വരൂ വരൂ സോദരരേ രക്ഷകനീശോയെ വാഴ്ത്താം
പരിശുദ്ധമാകുമീ ദിവ്യ കാരുണ്ണ്യത്തെ കുമ്പിടാം നമുക്കരാധിക്കാം

ഇതാ ഇതാ ഈ കൂദാശയിൽ പാവനാത്മാവാം ദൈവം
ഇതാ ഇതാ ഈ കൂട്ടായ്മയിൽ നിത്യസഹായകൻ ദൈവം
ഇതാ ഇതാ ഈ കൂദാശയിൽ പാവനാത്മാവാം ദൈവം
ഇതാ ഇതാ ഈ കൂട്ടായ്മയിൽ നിത്യസഹായകൻ ദൈവം
വരൂ വരൂ വരൂ സോദരരേ പാവനാത്മാവിനെ വാഴ്ത്താം
പാവനരൂപിയാം  ദിവ്യചൈതന്യത്തെ കുമ്പിടാം നമുക്കരാധിക്കാം
വരൂ വരൂ വരൂ സോദരരേ പാവനാത്മാവിനെ വാഴ്ത്താം
പാവനരൂപിയാം  ദിവ്യചൈതന്യത്തെ കുമ്പിടാം നമുക്കരാധിക്കാം

കുമ്പിടാം നമുക്കരാധിക്കാം കുമ്പിടാം നമുക്കരാധിക്കാം

അർപിക്കുന്നു

അർപിക്കുന്നു ഞാൻ സമർപ്പിക്കുന്നു സാദരം നിൻ മുന്നിലർപ്പിക്കുന്നു (2)
ഉള്ളവും ഉള്ളതും പങ്കു വച്ച് സർവം സമർപ്പണം ചെയ്തിടുന്നു (2)

അർപിക്കുന്നു ഞാൻ സമർപ്പിക്കുന്നു സാദരം നിൻ മുന്നിലർപ്പിക്കുന്നു

വേദന തിങ്ങുമെൻ മാനസവും തോരാതെ പെയ്യുമെൻ കണ്ണുകളും (2)
കരകവിഞ്ഞൊഴുകും കഥനങ്ങളും തിരുമുമ്പിലിന്നു ഞാൻ ഏകിടുന്നു (2)

അർപിക്കുന്നു ഞാൻ സമർപ്പിക്കുന്നു സാദരം നിൻ മുന്നിലർപ്പിക്കുന്നു

ജീവിതം ദാനമായ് നല്കിയോനേ അങ്ങേതായെന്നെ നീ സ്വീകരിക്കൂ (2)
ഉയർച്ചകൾ താഴ്ചകൾ സമസ്തവും നിൻ കരങ്ങളിലേക്ക് ഞാൻ നമിച്ചീടുന്നു (2)

അർപിക്കുന്നു ഞാൻ സമർപ്പിക്കുന്നു സാദരം നിൻ മുന്നിലർപ്പിക്കുന്നു (2)
ഉള്ളവും ഉള്ളതും പങ്കു വച്ച് സർവം സമർപ്പണം ചെയ്തിടുന്നു (2)

ഗോൽഗോഥായിലെ

ഗോൽഗോഥായിലെ പരമ യാഗം സെഹിയോൻ ശാലയിലെ തിരുവത്താഴം (2)
അനുസ്മരിക്കുന്നിതാ നിൻ തനയർ സ്നേഹ താതാ ഒന്നു ചേർന്നീ
അൾത്താരയിൽ അൾത്താരയിൽ

ഓസ്തിയും വീഞ്ഞും അർപ്പണം ചെയ്യുന്നു ഒപ്പം ഞങ്ങൾ ദുഖങ്ങളും ക്ലേശങ്ങളും (2)
സ്വീകരിക്കേണമേ ഈ കാഴ്ചകൾ ഈ കാഴ്ചകൾ
പ്രീതനായീടണെ ഈ പൂജയിൽ ഈ പൂജയിൽ

ഗോൽഗോഥായിലെ പരമ യാഗം സെഹിയോൻ ശാലയിലെ തിരുവത്താഴം
അനുസ്മരിക്കുന്നിതാ നിൻ തനയർ സ്നേഹ താതാ ഒന്നു ചേർന്നീ
അൾത്താരയിൽ അൾത്താരയിൽ
ഗോൽഗോഥായിലെ പരമ യാഗം സെഹിയോൻ ശാലയിലെ തിരുവത്താഴം

അപ്പവും വീഞ്ഞും മാറിടുന്നേശുവിൻ മെയ്യും നിണവും  സ്നേഹത്തിന്റെ ദിവ്യാദ്‌ഭുതം (2)
യേശുവാം ഭോജനം സ്വീകരിക്കൂ സ്വീകരിക്കൂ
ഞങ്ങളും സായൂജ്യം നേടിടട്ടെ നേടിടട്ടെ

ഗോൽഗോഥായിലെ പരമ യാഗം സെഹിയോൻ ശാലയിലെ തിരുവത്താഴം
അനുസ്മരിക്കുന്നിതാ നിൻ തനയർ സ്നേഹ താതാ ഒന്നു ചേർന്നീ
അൾത്താരയിൽ അൾത്താരയിൽ

ഓ ദിവ്യകാരുണ്യമേ ഓ സ്നേഹപാരമ്യമേ

ഓ ദിവ്യകാരുണ്യമേ ഓ സ്നേഹപാരമ്യമേ 
എന്നുള്ളിൽ നീ വന്നീടണേ അലിവുള്ള എൻ ദൈവമേ (2)
ഓ ദിവ്യകാരുണ്യമേ ഓ സ്നേഹപാരമ്യമേ 

യോഗ്യത ഇല്ലെന്നിൽ നാഥാ നീ എന്നുള്ളിൽ വന്നീടുവാൻ 
ഹൃദയങ്ങൾ തേടുന്ന ദേവാ എന്റെ ഹൃദയം നിനക്കായിന്നേകാം  
കൊതിയോടെ ഞാനും നില്കുന്നു സവിധേ അണയേണം എന്നുള്ളിൽ കരുണാമയാ (2)

ഓ ദിവ്യകാരുണ്യമേ ഓ സ്നേഹപാരമ്യമേ 

അവിടുന്നെൻ കൂടെയില്ലെങ്കിൽ ഞാൻ വീഴുന്നു ബലഹീനനായി 
അകലാതെ എന്നുമെൻ മനസ്സിൽ സ്നേഹതിരിനാളമായിന്നു തെളിയൂ 
തിരുവോസ്തി രൂപാ തിരുസ്നേഹധാരതൻ നിറവോടെ വളരുവാൻ കൃപയേകണേ (2)

ഓ ദിവ്യകാരുണ്യമേ ഓ സ്നേഹപാരമ്യമേ 
എന്നുള്ളിൽ നീ വന്നീടണേ അലിവുള്ള എൻ ദൈവമേ (2)
ഓ ദിവ്യകാരുണ്യമേ ഓ സ്നേഹപാരമ്യമേ 

Thursday, April 6, 2017

ഓ എൻ യേശുവേ

ഓ എൻ യേശുവേ ഓ എൻ ജീവനേ
ഹായെൻ ഹൃദയത്തിൻ സൗഭാഗ്യമേ
വാവാ എന്നിൽ നിറഞ്ഞീടുവാൻ

ഓ എൻ യേശുവേ ഓ എൻ ജീവനേ
ഹായെൻ ഹൃദയത്തിൻ സൗഭാഗ്യമേ
വാവാ എന്നിൽ നിറഞ്ഞീടുവാൻ

നീവരും നേരമെൻ ജീവിതം സർവവും അലിവെഴും സ്നേഹത്തിൻ നിറവായിടും (2)
സ്നേഹം ചൊരിഞ്ഞീടാൻ ഓസ്തിരൂപാ നീ വന്നു വാണിദാണ് മനസ്സാകുമോ(2)

ഓ എൻ യേശുവേ ഓ എൻ ജീവനേ
ഹായെൻ ഹൃദയത്തിൻ സൗഭാഗ്യമേ
വാവാ എന്നിൽ നിറഞ്ഞീടുവാൻ

ആധിയും വ്യാധിയും ഉള്ളിലുണ്ടെങ്കിലും അരികിൽ നിൻ സാന്നിധ്യം മാത്രം മതി (2)
ഭാരം വഹിച്ചെന്നും ഞാൻ തളരുമ്പോൾ എന്നെ താങ്ങിടാൻ നീ  ഉണ്ടല്ലോ(2)

ഓ എൻ യേശുവേ ഓ എൻ ജീവനേ
ഹായെൻ ഹൃദയത്തിൻ സൗഭാഗ്യമേ
വാവാ എന്നിൽ നിറഞ്ഞീടുവാൻ
എം......

പരമപിതാവേ

പരമപിതാവേ പരമപിതാവേ കാരണമെന്തേ കൈവെടിയാൻ
നിൻ സുതനെ കുരിശിലിതുപോൽ കൈവെടിയാൻ
പരമപിതാവേ പരമപിതാവേ കാരണമെന്തേ കൈവെടിയാൻ
നിൻ സുതനെ കുരിശിലിതുപോൽ കൈവെടിയാൻ

കരളലിയിക്കും മൊഴിയുരുവായി തിരുസുതൻ ഒരു ബലിയായി (2 )
നരനായ് മോചന ദ്രവ്യവുമായി

പരമപിതാവേ പരമപിതാവേ കാരണമെന്തേ കൈവെടിയാൻ
നിൻ സുതനെ കുരിശിലിതുപോൽ കൈവെടിയാൻ

പാപിയെ വാരി പുണരാണല്ലോ പാവന കൈകൾ വിരിച്ചമലൻ (2 )
ആശ്രിതർക്കഭയം അരുളാൻ അല്ലോ തൻ തിരു മാറ് തുറന്നതവൻ

കയ്പ് നിറഞ്ഞൊരു ചഷകം വാങ്ങി തേനെന്ന പോലെ നുകർന്നതവൻ
സ്വർഗ്ഗ പിതാവിന് തിരുഹിതമേറ്റം പ്രിയമാം ഭോജനമാക്കിയവൻ

പരമപിതാവേ പരമപിതാവേ കാരണമെന്തേ കൈവെടിയാൻ
നിൻ സുതനെ കുരിശിലിതുപോൽ കൈവെടിയാൻ
പരമപിതാവേ പരമപിതാവേ കാരണമെന്തേ കൈവെടിയാൻ
നിൻ സുതനെ കുരിശിലിതുപോൽ കൈവെടിയാൻ

Friday, February 10, 2017

കാഴ്ചയേകീടാം ഈ വേദിയിൽ

കാഴ്ചയേകീടാം ഈ വേദിയിൽ
സ്വീകാര്യമാം ഈ വേളയിൽ
ജീവനേകും പങ്കുവയ്‌പിൽ ഒന്നുചേർന്നീടാം
കാഴ്ചയേകിടാം ഇന്നു പൂർണമായ്  നൽകാം

കണ്ണീർകണങ്ങളാൽ കഴുകിടാം
പാപിനി മറിയത്തെ പോലെ ഞാൻ
സ്വീകരിച്ചിടണേ എന്നെ പൂർണമായ്

യേശുനാഥൻ നൽകിടും ദിവ്യ വചനത്താൽ
പാപവും രോഗവും നീക്കിടുന്നിതാ

ഈ വിരുന്നിന്റെ ശോഭയിൽ
പൂർണമായും നല്കിടാം 
യേശുവിൻ ബലിയിൽ
സദതം മോദമായേകാം

കണ്ണീർകണങ്ങളാൽ കഴുകിടാം
പാപിനി മറിയത്തെ പോലെ ഞാൻ
സ്വീകരിച്ചിടണേ എന്നെ പൂർണമായ്

ലോകപാപം നീക്കിടും ദിവ്യകുഞ്ഞാടേ
കഴുകിടൂ എന്നെയും പൈതലാകുവാൻ

ഈ ദിനത്തിന്റെ നന്മയിൽ
കഴുകി നിര്മലരായിടാൻ
യേശുവിൻ ബലിയിൽ സദദം
സ്നേഹമായ്  ഏകാം

കാഴ്ചയേകീടാം ഈ വേദിയിൽ
സ്വീകാര്യമാം ഈ വേളയിൽ
ജീവനേകും പങ്കുവയ്‌പിൽ ഒന്നുചേർന്നീടാം
കാഴ്ചയേകിടാം ഇന്നു പൂർണമായ്  നൽകാം

കണ്ണീർകണങ്ങളാൽ കഴുകിടാം
പാപിനി മറിയത്തെ പോലെ ഞാൻ
സ്വീകരിച്ചിടണേ എന്നെ പൂർണമായ് എന്നെ പൂർണമായ് എന്നെ പൂർണമായ്

Saturday, January 28, 2017

അൾത്താര ഒരുങ്ങി അഗതാരൊരുക്കി

അൾത്താര ഒരുങ്ങി അഗതാരൊരുക്കി
അണയാമീ ബലിവേദിയിൽ
ഒരുസ്വരമായ് ഒരു മനമായി
അണയാമീ ബലിവേദിയിൽ

ബലിയായ് നൽകാം തിരുനാഥനായി
പൂജ്യമായ് ഈ വേദിയിൽ
മാമസ്വാർത്ഥവും ദുഖങ്ങളും
ബലിയായി നൽകുന്നു ഞാൻ
ബലിയായി നൽകുന്നു ഞാൻ

അൾത്താര ....

ബലിവേദിയിങ്കൽ തിരുനാഥനേകും
തിരുമെയ്യും തിരു നിണവും
സ്വീകരിക്കാം  നവീകരിക്കാം
നമ്മൾതൻ ജീവിതത്തെ
നമ്മൾതൻ ജീവിതത്തെ

അൾത്താര ....

Sunday, January 22, 2017

നാവിൽ എൻ ഈശോ തൻ നാമം

നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
കണ്ണിൽ ഈശോ തൻ രൂപം
നെഞ്ചിൽ ഈശോ തൻ സ്നേഹം
മനസ്സു നിറയെ നന്ദി മാത്രം

നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
കണ്ണിൽ ഈശോ തൻ രൂപം
നെഞ്ചിൽ ഈശോ തൻ സ്നേഹം
മനസ്സു നിറയെ നന്ദി മാത്രം

നാവിൽ എൻ ഈശോ തൻ നാമം

നീയെൻ അരികിൽ വന്നു
ഉള്ളം തരളിതമായി
കാതിൽ തിരുമൊഴി കേൾപ്പൂ 
നീയെൻ പൈതലല്ലേ
ആണിപ്പഴുതുള്ള കൈകളാലെന്നെ
മാറോടു ചേർത്തണച്ചു

നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം

മഹിയും മഹിതാശകളും
എന്നെ പുല്കിടുമ്പോൾ
എന്നും നിനഹിതമറിയാൻ
ഹൃദയം  പ്രാപ്തമാക്കൂ
എൻ ഹിതമല്ല തിരുഹിതമെന്നിൽ
എന്നെന്നും നിറവേറണം

നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
കണ്ണിൽ ഈശോ തൻ രൂപം
നെഞ്ചിൽ ഈശോ തൻ സ്നേഹം
മനസ്സു നിറയെ നന്ദി മാത്രം

നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം ..........

Saturday, January 21, 2017

അപ്പവും വീഞ്ഞുമായ് നിൻ

അപ്പവും വീഞ്ഞുമായ് നിൻ
മാംസവും ചോരയും നീ
ഞങ്ങൾക്കു പങ്കുവച്ചില്ലേ
ഇവർ ചെയ്ത പാപങ്ങൾ
ഒരു മുൾകിരീടമായ്
ശിരസാ വഹിച്ചോരു ദേവാ
ജീവിതമാം കാൽവരിയിൽ
മരകുരിശുകൾ ചുമന്നിടുന്നിവരെന്നെന്നും

അങ്ങേക്കു ഞാൻ ജീവൻ തരാം
എന്നിലെ ശീമോൻ കളവു പറഞ്ഞാലും
അങ്ങേക്കു ഞാൻ ജീവൻ തരാം
എന്നിലെ ശീമോൻ കളവു പറഞ്ഞാലും
പൂങ്കോഴി കൂവും മുന്പൊരുവട്ടം പോലും
തള്ളി പറയിക്കല്ലേ മനമേ
ജീവിതമാം കാൽവരിയിൽ
മരകുരിശുകൾ ചുമന്നിടുന്നിവരെന്നെന്നും

അപ്പവും ......

ചില നാണയം ചെറുചുംബനം
കുരിശേറ്റി യൂദാ ഗുരുദേവനേയും
ചില നാണയം ചെറുചുംബനം
കുരിശേറ്റി യൂദാ ഗുരുദേവനേയും
ഭൂലോകം പോലും കാലടിയിൽ വച്ചാലും
ഒറ്റു കൊടുപ്പിക്കല്ലേ മനമേ ..
ജീവിതമാം കാൽവരിയിൽ
മരകുരിശുകൾ ചുമന്നിടുന്നിവരെന്നെന്നും

അപ്പവും ..

ആരാധന ആരാധന ആരാധന ആരാധന

ആരാധന ആരാധന ആരാധന ആരാധന
ആരാധന ആരാധന ആരാധന ആരാധന

അബ്രഹാമിൻ നാഥനാരാധന
യാക്കോബിൻ ദൈവമേ ആരാധന
ഇസഹാക്കിൻ ഇടയന് ആരാധന
ഇസ്രയേലിൻ നാഥന്‌ ആരാധന

ആരാധന ആരാധന ആരാധന ആരാധന
ആരാധന ആരാധന ആരാധന ആരാധന

ആത്മവിലായിരം മുറിവുണങ്ങീടുന്ന
ആത്മീയ നിമിഷമീ ആരാധന
ആത്മശരീര വിശുദ്ധി നല്കീടുന്ന
അനുഗ്രഹ നിമിഷമീ ആരാധന

ആരാധന ആരാധന ആരാധന ആരാധന
അബ്രഹാമിൻ ....

തുമ്പങ്ങളെല്ലാം മാറ്റുന്ന ദൈവം
അണയുന്ന നിമിഷമീ ആരാധന
അലറുന്ന സാത്താനെ ആട്ടിയകറ്റുന്ന
അഭിഷേക നിമിഷമീ ആരാധനാ

ആരാധന ആരാധന ആരാധന ആരാധന
അബ്രഹാമിൻ ....

മനസ്സുകളേ തിരുവചനം കേൾക്കാൻ

മനസ്സുകളേ തിരുവചനം കേൾക്കാൻ
മുഴുമനസ്സും ഹൃദയവുമിനിയെകൂ
പ്രിയജനമേ അതിശയകരമാകും
അനുഭവമായ് അവനണയുകയായി
വചനമായ വഴിവിളക്കുമായ്‌
വഴിനടന്നു വിജയിയാകുവിൻ
ആത്മാവിൽ അലിവു ചൊരിയുമീ
പവിഴ മൊഴികളാ  പരിച അണിയുവിൻ
വചനമായ വഴിവിളക്കുമായ്‌
വഴിനടന്നു വിജയിയാകുവിൻ

മനസ്സുകളേ തിരുവചനം കേൾക്കാൻ
മുഴുമനസ്സും ഹൃദയവുമിനിയെകൂ
ഊം ......

Saturday, January 14, 2017

നിറയും സ്നേഹത്താൽ കുരിശിലേറി

നിറയും സ്നേഹത്താൽ കുരിശിലേറി
മരണം മർത്യർക്കായ് വരിച്ചവനേ
എരിയും സ്നേഹത്താൽ ഹൃദയസൂനം
കുരിശിൽ മക്കൾക്കായ് തുറന്നവനേ

കരയും മാനവർക്കാശ്വാസമായ്
തളരും മാനസർക്കാലംബമായ്
ഇരുളിൽ നീങ്ങുന്നോർക്കു ഒളി വിതറും
കരുണാമയൻ തൻറെ തിരുഹൃദയം
കരുണാമയൻ തൻറെ തിരുഹൃദയം

നിറയും ........

വരുവിൻ ഭാരങ്ങൾ വഹിപ്പവരെ
വരുവിൻ ക്ലേശങ്ങൾ സഹിപ്പവരെ
വരുവിൻ ആമയ പീഡിതരേ
അരുളാം അഭയം ഞാൻ ആശ്രിതർക്കായ്
അരുളാം അഭയം ഞാൻ ആശ്രിതർക്കായ്

നിറയും .....

വചനങ്ങൾ അരുളൂ ദൈവമേ

വചനങ്ങൾ അരുളൂ ദൈവമേ
തിരുവചങ്ങൾ അരുളൂ ദൈവമേ
കാഴ്ചയാം വചനം കേൾവിയാം വചനം
കണ്ണീരു മായ്ക്കുന്ന വചനം
തിരയെ മുറിച്ചെത്തും ചെറുവഞ്ചി പോലെ
കടലലകളിൽ ഒഴുകിവരും വചനം

ഹലേലൂയ ആഹാ ഹലേലൂയ (3 )
ഹലേലൂയ ഹലേലൂയ

ദൈവമേ നിൻ തിരുവചനങ്ങൾ

ദൈവമേ നിൻ തിരുവചനങ്ങൾ
കേൾക്കുവാൻ കാതോർത്തു നിൽക്കുന്നു (2 )

വചനങ്ങളെന്നും വിളവേകുവാൻ
വിനയത്തോടെന്നും പ്രാർത്ഥിക്കുന്നു (2 )

നാഥാ നീ അരുൾചെയ്താലും
ദാസർ ശ്രവിക്കുന്നു (2 )