Sunday, February 25, 2018

ബലിയർപ്പിക്കാൻ വരുവിൻ അൾത്താര മുന്നിൽ പ്രിയ ജനമേ

സ്തുതി ഗീതങ്ങൾ പാടാം തിരു നാഥനായി പ്രിയജനമേ
ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയേകാം
അണയാം അനുതപിക്കാം അനുരഞ്ജിതരായി ബലിയേകാം

bgm ........

സ്നേഹം പങ്കിടാം ഇന്നീ കാസയിൽ സഹനം ചേർത്തിടാം ഈ പീലാസയിൽ

പെസഹാ നാളിൽ കർത്താവേകിയ ദിവ്യ വിരുന്നിൻ സ്മരണയിതാ

ഒരുമയോടർപ്പിച്ചിടാം ഈ അൾത്താരയിൽ
ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയേകാം
ബഹുമാനത്തോടെ ബലിയേകാം അണയാം അനുതപിക്കാം
അനുരഞ്ജിതരായി ബലിയേകാം ബലിയർപ്പിക്കാൻ വരുവിൻ
അൾത്താര മുന്നിൽ പ്രിയ ജനമേ സ്തുതി ഗീതങ്ങൾ പാടാം
തിരു നാഥനായി പ്രിയജനമേ
bgm ....

ഹൃദയം നൽകിടാം ഈബലിവേദിയിൽ മനവും ചേർത്തിടാം ഈ തിരു പൂജയിൽ
ഗോൽഗോഥായിൽ ക്രൂശിത നാഥൻ മുറിയപ്പെട്ടതിൻ ഓര്മയിതാ

ഒരുമയോടർപ്പിച്ചിടാം ഈ ബലിവേദിയിൽ
ബലിയർപ്പിക്കാൻ വരുവിൻ അൾത്താര മുന്നിൽ പ്രിയ ജനമേ
സ്തുതി ഗീതങ്ങൾ പാടാം തിരു നാഥനായി പ്രിയജനമേ
ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയേകാം
അണയാം അനുതപിക്കാം അനുരഞ്ജിതരായി ബലിയേകാം
ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയേകാം
അണയാം അനുതപിക്കാം അനുരഞ്ജിതരായി ബലിയേകാം 

സ്നേഹ തൂവാല കൊണ്ടു തുടയ്ക്കാം

സ്നേഹ തൂവാല കൊണ്ടു തുടയ്ക്കാം
എന്റെ ഈശോയെ നിൻ പൂമുഖം
സ്നേഹ പൂമാല ഞാൻ കൊരുക്കാം
ഈശോയെ നിൻ മാറിൽ ചാർത്താൻ
സ്നേഹ തൂവാല കൊണ്ടു തുടയ്ക്കാം
എന്റെ ഈശോയെ നിൻ പൂമുഖം
സ്നേഹ പൂമാല ഞാൻ കൊരുക്കാം
ഈശോയെ നിൻ മാറിൽ ചാർത്താൻ
വാവാ സ്നേഹ രാജാവേ എന്നെന്നും എന്നുള്ളിൽ വാഴാൻ
വാവാ സ്നേഹത്തിൻ തൂനിലാവേ എന്നുള്ളിൽ വെൺശോഭയേകാൻ
bgm .....

സ്നേഹ തൂലിക കൊണ്ട് കുറിക്കാം എന്റെ ഈശോയേ നിൻ കീർത്തനം

സ്നേഹ തൂവലാൽ ഞാൻ ഒരുക്കാം എന്റെ ഈശോയെ ഒരു വെൺകിരീടം
എന്റെ ഈശോയെ ഒരു വെൺകിരീടം
സ്നേഹ പൊൻ ദീപം ഞാൻ തെളിക്കാം
സ്നേഹ പൂന്തെന്നൽ വിശറിയൊരുക്കാം
ഈശോക്ക്ഇളം തെന്നൽ ഏകാൻ
വാവാ സ്നേഹ രാജാവേ എന്നെന്നും എന്നുള്ളിൽ വാഴാൻ
വാവാ സ്നേഹത്തിൻ തൂനിലാവേ എന്നുള്ളിൽ വെൺശോഭയേകാൻ
bgm .....

സ്നേഹ പൂമണ്ഡപം ഞാനോരുക്കാം
എന്റെ ഈശോയെ നിനക്കു വസിക്കാൻ
സ്നേഹ പൂമണ്ഡപം ഞാനോരുക്കാം
എന്റെ ഈശോയെ നിനക്കു വസിക്കാൻ
സ്നേഹ പൂത്താലം ഞാൻ നിരത്താം
എന്റെ ഈശോയെ വരവേൽക്കുവാനായ്
എന്റെ ഈശോയെ വരവേൽക്കുവാനായ്
വാവാ സ്നേഹ രാജാവേ എന്നെന്നും എന്നുള്ളിൽ വാഴാൻ
വാ വാ സ്നേഹത്തിൻ തൂനിലാവേ എന്നുള്ളിൽ വെൺശോഭയേകാൻ

Saturday, February 24, 2018

എല്ലാ നേരവും സ്തുതി പാടും ആത്മാവിൽ വാഴുന്ന ഈശോയ്ക്ക്

അൾത്താരയിൽ വരും തിരുനാഥന് അപ്പമായ് തീരുന്ന ഗുരുനാഥന്

ആരാധനയുടെ പൊൻചിറകിൽ
ആത്മാവിൽ അലിഞ്ഞു ഞാൻ പറന്നുയരും
മാലാഖമാർ ചേർന്ന് പാടും  ഹാലേലൂയ ഹാലേലൂയ

ഉള്ളൊന്നു തുറന്നാൽ ഉള്ളിൽ വസിക്കാൻ ആത്മാവാതിലിൽ വന്നു മുട്ടുന്ന നേരം 

ആ ദിവ്യ സ്വരം കേട്ടാത്മ ഹർഷത്തോടെ എൻ പൊന്നീശോയെ ഞാൻ സ്വീകരിക്കാം
ആ ദിവ്യ സ്വരം കേട്ടാത്മ ഹർഷത്തോടെ എൻ പൊന്നീശോയെ ഞാൻ സ്വീകരിക്കാം
ആരാധനയുടെ പൊൻചിറകിൽ
ആത്മാവിൽ അലിഞ്ഞു ഞാൻ പറന്നുയരും
മാലാഖമാർ ചേർന്ന് പാടും  ഹാലേലൂയ ഹാലേലൂയ

ആത്മാവിൻ വേദിയിൽ അൾത്താര തീർക്കാം അൾത്താരയിലെന്നെ ബലിയായി നൽകാം

ആ സ്നേഹബലി  ഞാൻ പൂർത്തിയാക്കും നേരം നിൻ പൊൻ കിരീടം ഞാൻ സ്വീകരിക്കാം