Sunday, August 20, 2017

ഹൃദയവീണയിൽ ഉണരുമീ മധുരമാശയ ഗീതകം

ഹൃദയവീണയിൽ ഉണരുമീ മധുരമാശയ ഗീതകം
ഉദയ രശ്മികൾ എന്നപോൽ വിരിയും തവ സന്നിധേ
ഹൃദയവീണയിൽ ഉണരുമീ മധുരമാശയ ഗീതകം
ഉദയ രശ്മികൾ എന്നപോൽ വിരിയും തവ സന്നിധേ
ഹാലേലൂയ (3 )

അധിക ധന്യത പുലരുമീ കവികുലോത്തമ കോകിലം (2 )
രചന സാധനയാക്കുമീ മഹിത തൂലിക രസനയും (2 )
ഹാലേലൂയ (3 )

അനുപമ സ്നേഹത്തിൻ നിമിഷാമിതാ അനുഗ്രഹമേകുന്ന സമയമിതാ

അനുപമ സ്നേഹത്തിൻ  നിമിഷാമിതാ അനുഗ്രഹമേകുന്ന സമയമിതാ
അപ്പത്തിൻ രൂപമായിതാ ദിവ്യദാനങ്ങൾ നൽകുന്നു
അനന്തമാം ഈ സ്നേഹത്തെ  ആരാധിക്കുന്നു പാരാകെ
അനുപമ സ്നേഹത്തിൻ  നിമിഷാമിതാ അനുഗ്രഹമേകുന്ന സമയമിതാ
അപ്പത്തിൻ രൂപമായിതാ ദിവ്യദാനങ്ങൾ നൽകുന്നു
അനന്തമാം ഈ സ്നേഹത്തെ  ആരാധിക്കുന്നു പാരാകെ
ആരാധിക്കുന്നു ദൈവമേ ഓസ്തിയാം ദിവ്യ സ്നേഹമേ (2 )

മർത്യ വംശത്തിൻ രക്ഷക്കായ് വിണ്ണിൻ നാഥൻ വരുന്നിതാ (2 )
ജീവനേകിടാൻ ശക്തിയേകിടാൻ ആത്മാവിൽ ഭോജ്യമായിടാൻ (2 )
യേശുവേ നീയെൻ ഭാഗ്യമേ
ആരാധിക്കുന്നു ദൈവമേ ഓസ്തിയാം ദിവ്യ സ്നേഹമേ (2 )

തൻ ജനത്തിന്റെ കൂടെയായ് എന്നെന്നും വസിച്ചീടുവാൻ (2 )
വചനം മാംസമായ് നല്കിടുന്നിതാ ഭോജ്യമായ് സ്വർഗ ദാനമായ്‌ (2 )
യേശുവേ നീയെൻ ഭാഗ്യമേ
അനുപമ സ്നേഹത്തിൻ  നിമിഷാമിതാ അനുഗ്രഹമേകുന്ന സമയമിതാ
അപ്പത്തിൻ രൂപമായിതാ ദിവ്യദാനങ്ങൾ നൽകുന്നു
അനന്തമാം ഈ സ്നേഹത്തെ  ആരാധിക്കുന്നു പാരാകെ
ആരാധിക്കുന്നു ദൈവമേ ഓസ്തിയാം ദിവ്യ സ്നേഹമേ (2 )

അമ്മേയെൻ ദൈവമാതാവേ

അമ്മേയെൻ ദൈവമാതാവേ
അണയുന്നു ഞാൻ നിൻ സവിധേ
അനുഗ്രഹത്തിൻ അക്ഷയ വാരിധിയെ
നിന്നോമനയായ് തീർക്കു എന്നെ
അമ്മേയെൻ ദൈവമാതാവേ
അണയുന്നു ഞാൻ നിൻ സവിധേ
അനുഗ്രഹത്തിൻ അക്ഷയ വാരിധിയെ
നിന്നോമനയായ് തീർക്കു എന്നെ

നിൻ സ്നേഹ പൂർണ്ണമാം താരാട്ടു കേട്ട്
ശാന്തത പുൽകുന്നു എന്നാത്മം
നിൻ സ്നേഹ പൂർണ്ണമാം താരാട്ടു കേട്ട്
ശാന്തത പുൽകുന്നു എന്നാത്മം
സ്നേഹ സുരഭില കാഴ്ചയായെന്നെ
അർപ്പിക്കട്ടെ എൻ നാഥനു ഞാൻ
സ്നേഹ സുരഭില കാഴ്ചയായെന്നെ
അർപ്പിക്കട്ടെ എൻ നാഥനു ഞാൻ
അമ്മേയെൻ ദൈവമാതാവേ
അണയുന്നു ഞാൻ നിൻ സവിധേ
അനുഗ്രഹത്തിൻ അക്ഷയ വാരിധിയെ
നിന്നോമനയായ് തീർക്കു എന്നെ

സൈന്യങ്ങൾ തൻ കർത്താവേ ..പരിശുദ്ധൻ നീ പരിശുദ്ധൻ

സൈന്യങ്ങൾ തൻ കർത്താവേ ..പരിശുദ്ധൻ നീ പരിശുദ്ധൻ
അത്യുന്നതനായ ദൈവമേ ..പരിശുദ്ധൻ നീ പരിശുദ്ധൻ
സൈന്യങ്ങൾ തൻ കർത്താവേ ..പരിശുദ്ധൻ നീ പരിശുദ്ധൻ
അത്യുന്നതനായ ദൈവമേ ..പരിശുദ്ധൻ നീ പരിശുദ്ധൻ ......bgm

മാലാഖവൃന്ദം പാടുന്നു പരിശുദ്ധൻ
വാനവദൂതരും പാടുന്നു പരിശുദ്ധൻ
മാലാഖവൃന്ദം പാടുന്നു പരിശുദ്ധൻ
വാനവദൂതരും പാടുന്നു പരിശുദ്ധൻ
ക്രോവേന്മാർ സ്രാപ്പേൻമാർ സ്വർഗീയരും ചേർന്ന്
ഒന്നായി പാടുന്നു ഓശാനാ
ക്രോവേന്മാർ സ്രാപ്പേൻമാർ സ്വർഗീയരും ചേർന്ന്
ഒന്നായി പാടുന്നു ഓശാനാ
ഓശാനാ ഓശാനാ കർത്താവാം ദൈവത്തിനോശാന (2 )

വിശുദ്ധരാമേവരും പാടുന്നു പരിശുദ്ധൻ
ഭൂവാസികളും ചേർന്നു പാടുന്നു പരിശുദ്ധൻ
വിശുദ്ധരാമേവരും പാടുന്നു പരിശുദ്ധൻ
ഭൂവാസികളും ചേർന്നു പാടുന്നു പരിശുദ്ധൻ
സ്വർഗത്തിൽ വാഴുന്ന സകലത്തിൻ ഉടയോന്
ഉച്ചത്തിൽ പാടുന്നു ഓശാനാ
സ്വർഗത്തിൽ വാഴുന്ന സകലത്തിൻ ഉടയോന്
ഉച്ചത്തിൽ പാടുന്നു ഓശാനാ
ഓശാനാ ഓശാനാ കർത്താവാം ദൈവത്തിനോശാന (2 )
സൈന്യങ്ങൾ തൻ കർത്താവേ ..പരിശുദ്ധൻ നീ പരിശുദ്ധൻ
അത്യുന്നതനായ ദൈവമേ ..പരിശുദ്ധൻ നീ പരിശുദ്ധൻ