Saturday, December 24, 2016

പൈതലാം യേശുവേ



പൈതലാം യേശുവേ
ഉമ്മ വച്ചുമ്മ വച്ചുണർത്തിയ
ആട്ടിടയർ ഉന്നതരെ
നിങ്ങൾതൻ ഹൃത്തിൽ
യേശുനാഥൻ പിറന്നു
                ലലല ....

താലപ്പൊലിയേകാൻ തംബുരു മീട്ടുവാൻ
താരാട്ടു പാടിയുറക്കീടുവാൻ
താല ...
താരാഗണങ്ങളാൽ ആഗതരാകുന്ന
വാനാരുപികൾ ഗായക ശ്രേഷ്ടർ (2 )
                
                പൈതലാം ......

ഉള്ളിൽ തിരതല്ലും മോദത്തോടെത്തും
പാരാകെ പ്രേക്ഷകർ നിരനിരയായി
                ഉള്ളിൽ ....
നാഥാധി നാഥനായി വാഴുമെന്നീശനായ്
ഉണർവോടെകുന്നെൻ ഉൾത്തടം ഞാൻ(2)
               
                 പൈതലാം ........



പുൽത്തൊഴുത്തിൽ ദൈവപുത്രൻ

പുൽത്തൊഴുത്തിൽ ദൈവപുത്രൻ
വന്നുപിറന്നൊരു രാത്രി
രാത്രിയീ ക്രിസ്തുമസ് രാത്രി
ഭൂമി തൻ സൗഭാഗ്യ രാത്രി

പീഢിതർക്കാശ്വാസമേകുവാനായ്
പാരിതിൽ ജന്മമെടുത്തവനേ
                                      പീഡിതർ ...
വിണ്ണിലെപ്പോലെ മന്നിലും നന്മതൻ
വിത്തുകൾ പാകുവാൻ വന്നവൻ നീ
വന്നവൻ നീ

                     പുൽത്തൊഴുത്തിൽ ....

പാപിക്കു നേർവഴി കാട്ടുവാനായ്
പാരിതിൽ താരകയായവനെ
                                  പാപിക്ക്
മോചനം നൽകി സ്വർഗ്ഗരാജ്യം പോലും
വാഗ്‌ദാനമേകുവാൻ വന്നവൻ നീ
വന്നവൻ നീ

                         പുൽത്തൊഴുത്തിൽ .....

Saturday, December 17, 2016

യഹൂദിയായിലെ ഒരുഗ്രാമത്തിൽ

യഹൂദിയായിലെ ഒരുഗ്രാമത്തിൽ
ഒരു ധനുമാസത്തിൻ കുളിരും രാവിൽ
രാപാർത്തിരുന്നോരാജപാലകർ
ദേവനാദം കേട്ടു ആമോദരായ്

യഹൂദിയായിലെ......

വര്ണരാജികൾ വിടരും രാവിൽ
വെള്ളിമേഘങ്ങൾ വിടരും വാനിൽ
താരക രാജകുമാരിയോടൊത്തന്നു
തിങ്കൾ കല പാടി ഗ്ലോറിയാ
അന്ന് തിങ്കൾക്കല പാടി  ഗ്ലോറിയാ

താരകം തന്നെനോക്കി ആട്ടിടയർ നടന്നു (2 )
തേജസ്സു മുന്നിൽ കണ്ടു അവർ ബദലെഹേം തന്നിൽ വന്നു (2)
രാജാധിരാജന്റെ പൊൻതിരുമേനി ....[2]
അവർ കാലിത്തൊഴുത്തിൽ കണ്ടു

വര്ണരാജികൾ വിടരും രാവിൽ
വെള്ളിമേഘങ്ങൾ വിടരും വാനിൽ
താരക രാജകുമാരിയോടൊത്തന്നു
തിങ്കൾ കല പാടി ഗ്ലോറിയാ


മന്നവർ മൂവരും ദാവീദിൻ സുതനെ (2 )
കണ്ടു വണങ്ങിടുവാൻ അവർ കാഴ്ചയുമായ് വന്നു (2)
ദേവാധിദേവൻറെ തിരുസന്നിധിയിൽ ....[2]
അവർ കാഴ്ചകൾ വച്ചുവണങ്ങി

യഹൂദിയായിലെ ഒരുഗ്രാമത്തിൽ
ഒരു ധനുമാസത്തിൻ കുളിരും രാവിൽ
രാപാർത്തിരുന്നോരാജപാലകർ
ദേവനാദം കേട്ടു ആമോദരായ്

വര്ണരാജികൾ വിടരും രാവിൽ
വെള്ളിമേഘങ്ങൾ വിടരും വാനിൽ
താരക രാജകുമാരിയോടൊത്തന്നു
തിങ്കൾ കല പാടി ഗ്ലോറിയാ