Saturday, February 24, 2018

എല്ലാ നേരവും സ്തുതി പാടും ആത്മാവിൽ വാഴുന്ന ഈശോയ്ക്ക്

അൾത്താരയിൽ വരും തിരുനാഥന് അപ്പമായ് തീരുന്ന ഗുരുനാഥന്

ആരാധനയുടെ പൊൻചിറകിൽ
ആത്മാവിൽ അലിഞ്ഞു ഞാൻ പറന്നുയരും
മാലാഖമാർ ചേർന്ന് പാടും  ഹാലേലൂയ ഹാലേലൂയ

ഉള്ളൊന്നു തുറന്നാൽ ഉള്ളിൽ വസിക്കാൻ ആത്മാവാതിലിൽ വന്നു മുട്ടുന്ന നേരം 

ആ ദിവ്യ സ്വരം കേട്ടാത്മ ഹർഷത്തോടെ എൻ പൊന്നീശോയെ ഞാൻ സ്വീകരിക്കാം
ആ ദിവ്യ സ്വരം കേട്ടാത്മ ഹർഷത്തോടെ എൻ പൊന്നീശോയെ ഞാൻ സ്വീകരിക്കാം
ആരാധനയുടെ പൊൻചിറകിൽ
ആത്മാവിൽ അലിഞ്ഞു ഞാൻ പറന്നുയരും
മാലാഖമാർ ചേർന്ന് പാടും  ഹാലേലൂയ ഹാലേലൂയ

ആത്മാവിൻ വേദിയിൽ അൾത്താര തീർക്കാം അൾത്താരയിലെന്നെ ബലിയായി നൽകാം

ആ സ്നേഹബലി  ഞാൻ പൂർത്തിയാക്കും നേരം നിൻ പൊൻ കിരീടം ഞാൻ സ്വീകരിക്കാം
ആ സ്നേഹബലി  ഞാൻ പൂർത്തിയാക്കും നേരം നിൻ പൊൻ കിരീടം ഞാൻ സ്വീകരിക്കാം
എല്ലാ നേരവും സ്തുതി പാടും ആത്മാവിൽ വാഴുന്ന ഈശോയ്ക്ക്
അൾത്താരയിൽ വരും തിരുനാഥന് അപ്പമായ് തീരുന്ന ഗുരുനാഥന്
ആരാധനയുടെ പൊൻചിറകിൽ
ആത്മാവിൽ അലിഞ്ഞു ഞാൻ പറന്നുയരും
മാലാഖമാർ ചേർന്ന് പാടും  ഹാലേലൂയ ഹാലേലൂയ
ആരാധനയുടെ പൊൻചിറകിൽ
ആത്മാവിൽ അലിഞ്ഞു ഞാൻ പറന്നുയരും
മാലാഖമാർ ചേർന്ന് പാടും  ഹാലേലൂയ ഹാലേലൂയ 

No comments:

Post a Comment