Saturday, January 21, 2017

അപ്പവും വീഞ്ഞുമായ് നിൻ

അപ്പവും വീഞ്ഞുമായ് നിൻ
മാംസവും ചോരയും നീ
ഞങ്ങൾക്കു പങ്കുവച്ചില്ലേ
ഇവർ ചെയ്ത പാപങ്ങൾ
ഒരു മുൾകിരീടമായ്
ശിരസാ വഹിച്ചോരു ദേവാ
ജീവിതമാം കാൽവരിയിൽ
മരകുരിശുകൾ ചുമന്നിടുന്നിവരെന്നെന്നും


അങ്ങേക്കു ഞാൻ ജീവൻ തരാം
എന്നിലെ ശീമോൻ കളവു പറഞ്ഞാലും
അങ്ങേക്കു ഞാൻ ജീവൻ തരാം
എന്നിലെ ശീമോൻ കളവു പറഞ്ഞാലും
പൂങ്കോഴി കൂവും മുന്പൊരുവട്ടം പോലും
തള്ളി പറയിക്കല്ലേ മനമേ
ജീവിതമാം കാൽവരിയിൽ
മരകുരിശുകൾ ചുമന്നിടുന്നിവരെന്നെന്നും

അപ്പവും ......

ചില നാണയം ചെറുചുംബനം
കുരിശേറ്റി യൂദാ ഗുരുദേവനേയും
ചില നാണയം ചെറുചുംബനം
കുരിശേറ്റി യൂദാ ഗുരുദേവനേയും
ഭൂലോകം പോലും കാലടിയിൽ വച്ചാലും
ഒറ്റു കൊടുപ്പിക്കല്ലേ മനമേ ..
ജീവിതമാം കാൽവരിയിൽ
മരകുരിശുകൾ ചുമന്നിടുന്നിവരെന്നെന്നും

അപ്പവും ..


No comments:

Post a Comment