Saturday, November 19, 2016

യേശുനാഥാ വരു രാജാധിരാജാ

യേശുനാഥാ വരു രാജാധിരാജാ
എന്നുള്ളിൽ വന്നുനീ എന്നും വസിക്കൂ
എന്നെ പിരിയാതെ എന്നാത്മനാഥാ
എന്നാലുമെന്നാളും എന്നിൽ വസിക്കൂ
യേശുനാഥാ വരൂ രാജാധിരാജാ ..

എന്നെ നയിക്കു നീ കാലിത്തൊഴുത്തിൽ
നിന്നിൽ ഞാൻ ശൂന്യനായ് ധന്യനാകാൻ
എന്നെ നയിക്കൂ കാൽവരിക്കുന്നിൽ (2 )
നിന്നോട് ചേർന്നൊരു യാഗമാകാൻ (2 )

(യേശുനാഥാ.... )

നിൻ തിരുരക്തവും മാംസവും അടിയനിന്നു
ഉൾക്കൊണ്ടു നിന്നിൽ അലിഞ്ഞ്‌ ചേരും (2 )
തീരുമാ നേരമെൻ  ക്ലേശങ്ങളെല്ലാം (2 )
തീരാത്തൊരാനന്ദമായി മാറാൻ (2 )

(യേശുനാഥാ ....)

No comments:

Post a Comment