Sunday, March 4, 2018

അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും

അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും
അഖിലേശ്വരനെന്നും ആരാധന
ബലിവേദി മുന്നിലായ് അണിചേർന്നു നിന്നിവർ
ആത്മാവിൽ അർപ്പിക്കും ആരാധനാ
അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും
അഖിലേശ്വരനെന്നും ആരാധന
ബലിവേദി മുന്നിലായ് അണിചേർന്നു നിന്നിവർ
ആത്മാവിൽ അർപ്പിക്കും ആരാധനാ
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ(2 )

ഉള്ളിൽ പുതുജീവ നാളം തെളിച്ച് നാവിൽ തിരുനാമ മന്ത്രം ജപിച്ച്(2 )
കയ്യിൽ ജീവിത ക്രൂശും പിടിച്ച് കർത്താവിനെ കാത്തു നില്കുന്നു ഞങ്ങൾ(2 )
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ(2 )

വഴിയിൽ തളർന്നിവർ വീണിടാതെന്നും വചനം പാഥേയമായ് നൽകണേ(2 )
ആരാധ്യ നാഥനെ പാടി സ്തുതിക്കാൻ നാവിൽ നവദാനം പകർന്നു നൽകൂ(2 )
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ (2 )

തിരുവോസ്തി രൂപനായ് മാറുന്ന നേരം തിരുമുമ്പിലർപ്പിക്കും കാഴ്ചകളെ(2 )
കനിവോടെ സ്വീകരിച്ചീദാസരെ നീ കന്മഷ ഹീനരായ് മാറ്റേണമേ (2 )
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ (2 )
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ (2 )

No comments:

Post a Comment