Monday, April 30, 2018

നിത്യ പുരോഹിതാ നിൻ

നിത്യ പുരോഹിതാ നിൻ നിർമല നിണം വീഴും
നവ്യമാം ബലിപീഠം നമിച്ചീടുന്നു നൽകും
അക്ഷയ ജീവനായ് സ്തുതിച്ചീടുന്നു
നിത്യ പുരോഹിതാ നിൻ നിർമല നിണം വീഴും
നവ്യമാം ബലിപീഠം നമിച്ചീടുന്നു നൽകും
അക്ഷയ ജീവനായ് സ്തുതിച്ചീടുന്നു

കുഞ്ഞാടും നീയേ ബലിയർപ്പകനും നീയേ
ഇന്നും മിൽക്കിസെദേക്കിനെക്കാളും നീ അതി ശ്രേഷ്ഠൻ
കുഞ്ഞാടും നീയേ ബലിയർപ്പകനും നീയേ
ഇന്നും മിൽക്കിസെദേക്കിനെക്കാളും നീ അതി ശ്രേഷ്ഠൻ

കാഴ്ചയപ്പം സജ്ജം ദീപപീഠം സജ്ജം
സ്നേഹ കൂദാശ തൻ പാവന സൗരഭ്യം
കാഴ്ചയപ്പം സജ്ജം ദീപപീഠം സജ്ജം
സ്നേഹ കൂദാശ തൻ പാവന സൗരഭ്യം
അഹറോന്റെ കൂടാരത്തിൽ എന്നപോൽ നിറയുമ്പോൾ
അഹറോന്റെ കൂടാരത്തിൽ എന്നപോൽ നിറയുമ്പോൾ
മായ്ക്കണേ പാപത്തിൻ കറ മായ്ച്ചു നൽകണേ
മാനസം തൃപാദേ അർച്ചനയാക്കുന്നെൻ

കുഞ്ഞാടും നീയേ ബലിയർപ്പകനും നീയേ
ഇന്നും മിൽക്കിസെദേക്കിനെക്കാളും നീ അതി ശ്രേഷ്ഠൻ
കുഞ്ഞാടും നീയേ ബലിയർപ്പകനും നീയേ
ഇന്നും മിൽക്കിസെദേക്കിനെക്കാളും നീ അതി ശ്രേഷ്ഠൻ

വാഗ്ദാന പേടകം ശ്രീകോവിലിൽ ദീപ്തം
കെരൂബുകൾ നിഴൽ വീഴ്‌ത്തും കൃപ തൻ ഉറവിടം
പാവനാത്മാവേ നീ നവമായി തീർക്കുമ്പോൾ
പാവനാത്മാവേ നീ നവമായി തീർക്കുമ്പോൾ
നീക്കണേ ശാപത്തിൻ നുകം മാറ്റി നൽകണേ
മാനസ ഫലകങ്ങൾ വിശുദ്ധമാകിടണേ

നിത്യ പുരോഹിതാ നിൻ നിർമല നിണം വീഴും
നവ്യമാം ബലിപീഠം നമിച്ചീടുന്നു നൽകും
അക്ഷയ ജീവനായ് സ്തുതിച്ചീടുന്നു
നിത്യ പുരോഹിതാ നിൻ നിർമല നിണം വീഴും
നവ്യമാം ബലിപീഠം നമിച്ചീടുന്നു നൽകും
അക്ഷയ ജീവനായ് സ്തുതിച്ചീടുന്നു
കുഞ്ഞാടും നീയേ ബലിയർപ്പകനും നീയേ
ഇന്നും മിൽക്കിസെദേക്കിനെക്കാളും നീ അതി ശ്രേഷ്ഠൻ
കുഞ്ഞാടും നീയേ ബലിയർപ്പകനും നീയേ
ഇന്നും മിൽക്കിസെദേക്കിനെക്കാളും നീ അതി ശ്രേഷ്ഠൻ

No comments:

Post a Comment