Monday, April 30, 2018

ഒരിക്കലും മറക്കുവാൻ കഴിയാതെ

ഒരിക്കലും മറക്കുവാൻ കഴിയാതെ
യേശുവിൻ സാന്ത്വനം മനസ്സിൽ
ഒരിക്കലും മറക്കുവാൻ കഴിയാതെ
യേശുവിൻ സാന്ത്വനം മനസ്സിൽ
എത്രയോ ധന്യം എന്റെ ജന്മം
എങ്ങനെ ചൊല്ലും നന്ദി നാഥാ
എന്നെയും കൈകൊണ്ടു നീ
ജീവനിൽ സ്നേഹമായ് മാറി
ഒരിക്കലും മറക്കുവാൻ കഴിയാതെ
യേശുവിൻ സാന്ത്വനം മനസ്സിൽ

bgm  2 bar

അപരാധങ്ങൾ മൊഴിയും അധരം
അപദാനങ്ങൾ വാഴ്ത്തുകയായ്
അപരാധങ്ങൾ മൊഴിയും അധരം
അപദാനങ്ങൾ വാഴ്ത്തുകയായ്
തിരു നാമത്തിൻ നവ ചൈതന്ന്യം
ഹൃദയം നിറയെ പടരുകയായ്
കാരുണ്യത്തിൻ പ്രഭയായ്
കരളിൽ ഉദയം നൽകി
കരളിൽ ഉദയം നൽകി
ഒരിക്കലും മറക്കുവാൻ കഴിയാതെ
യേശുവിൻ സാന്ത്വനം മനസ്സിൽ

bgm  2 bar

കര ചേർത്തെന്റെ ഉലയും തോണി
കഥന കടലിൽ ഉലയുമ്പോൾ
കര ചേർത്തെന്റെ ഉലയും തോണി
കഥന കടലിൽ ഉലയുമ്പോൾ
നിരുപമമാകും തെളിനീരുറവായ്
നൊമ്പരമേകും വൻ മരുഭൂവിൽ
വാത്സല്യത്തോടരികിൽ
വിളിച്ചു കണ്ണീർ മാറ്റി
വിളിച്ചെന്റെ കണ്ണീർ മാറ്റി ...
ഒരിക്കലും മറക്കുവാൻ കഴിയാതെ
യേശുവിൻ സാന്ത്വനം മനസ്സിൽ
എത്രയോ ധന്യം എന്റെ ജന്മം
എങ്ങനെ ചൊല്ലും നന്ദി നാഥാ
എന്നെയും കൈകൊണ്ടു നീ
ജീവനിൽ സ്നേഹമായ് മാറി
ഒരിക്കലും മറക്കുവാൻ കഴിയാതെ......
യേശുവിൻ സാന്ത്വനം മനസ്സിൽ

1 comment:

  1. Impressive post, I love the way Article is written. Appreciating your hard work! Please check out my website CelebritiesAdda!, Thank You:)

    ReplyDelete