Saturday, June 16, 2018

യേശുവേ സർവ്വേശ സൂനുവേ


യേശുവേ സർവ്വേശ സൂനുവേ
വിശ്വ പ്രകാശമേ നീ നയിക്കൂ
ക്രിസ്തുവേ വേദാന്ത കാതലേ
ശൂന്യമെൻ മാനസം നീ നയിക്കൂ

യേശുവേ സർവ്വേശ സൂനുവേ
വിശ്വ പ്രകാശമേ നീ നയിക്കൂ
ക്രിസ്തുവേ വേദാന്ത കാതലേ
ശൂന്യമെൻ മാനസം നീ നയിക്കൂ

നീർച്ചാലുകൾ തേടിവരും
മാന്പേട പോൽ ഞാൻ വരുന്നു
നീർച്ചാലുകൾ തേടിവരും
മാന്പേട പോൽ ഞാൻ വരുന്നു
സ്നേഹമേ വറ്റാത്ത സ്നേഹമേ
തീരാത്ത ദാഹമായ് ഞാൻ വരുന്നു
സ്നേഹമേ വറ്റാത്ത സ്നേഹമേ
തീരാത്ത ദാഹമായ് ഞാൻ വരുന്നു

വാനിലെ മാധുര്യ സിന്ധുവെ
ആനന്ദത്തേൻ പുഴ ഇന്നൊഴുക്കു
നീയല്ലൊ ജീവൻ നീയല്ലൊ സത്യം
നീ താൻ പ്രകാശം യേശു മഹേശാ


ജീവദാതാ സ്നേഹരാജാ
ആത്മനാഥാ നീ വരിക
ജീവദാതാ സ്നേഹരാജാ
ആത്മനാഥാ നീ വരിക
എന്നിൽ വസിക്കൂ എന്നെ നയിക്കൂ
നിന്നിൽ ഞാൻ എന്നെന്നും ഒന്നായ് ഭവിപ്പൂ
എന്നിൽ വസിക്കൂ എന്നെ നയിക്കൂ
നിന്നിൽ ഞാൻ എന്നെന്നും ഒന്നായ് ഭവിപ്പൂ


യേശുവേ സർവ്വേശ സൂനുവേ
വിശ്വ പ്രകാശമേ നീ നയിക്കൂ
ക്രിസ്തുവേ വേദാന്ത കാതലേ
ശൂന്യമെൻ മാനസം നീ നയിക്കൂ

Monday, April 30, 2018

ഒരിക്കലും മറക്കുവാൻ കഴിയാതെ

ഒരിക്കലും മറക്കുവാൻ കഴിയാതെ
യേശുവിൻ സാന്ത്വനം മനസ്സിൽ
ഒരിക്കലും മറക്കുവാൻ കഴിയാതെ
യേശുവിൻ സാന്ത്വനം മനസ്സിൽ
എത്രയോ ധന്യം എന്റെ ജന്മം
എങ്ങനെ ചൊല്ലും നന്ദി നാഥാ
എന്നെയും കൈകൊണ്ടു നീ
ജീവനിൽ സ്നേഹമായ് മാറി
ഒരിക്കലും മറക്കുവാൻ കഴിയാതെ
യേശുവിൻ സാന്ത്വനം മനസ്സിൽ

bgm  2 bar

അപരാധങ്ങൾ മൊഴിയും അധരം
അപദാനങ്ങൾ വാഴ്ത്തുകയായ്
അപരാധങ്ങൾ മൊഴിയും അധരം
അപദാനങ്ങൾ വാഴ്ത്തുകയായ്
തിരു നാമത്തിൻ നവ ചൈതന്ന്യം
ഹൃദയം നിറയെ പടരുകയായ്
കാരുണ്യത്തിൻ പ്രഭയായ്
കരളിൽ ഉദയം നൽകി
കരളിൽ ഉദയം നൽകി
ഒരിക്കലും മറക്കുവാൻ കഴിയാതെ
യേശുവിൻ സാന്ത്വനം മനസ്സിൽ

bgm  2 bar

കര ചേർത്തെന്റെ ഉലയും തോണി
കഥന കടലിൽ ഉലയുമ്പോൾ
കര ചേർത്തെന്റെ ഉലയും തോണി
കഥന കടലിൽ ഉലയുമ്പോൾ
നിരുപമമാകും തെളിനീരുറവായ്
നൊമ്പരമേകും വൻ മരുഭൂവിൽ
വാത്സല്യത്തോടരികിൽ
വിളിച്ചു കണ്ണീർ മാറ്റി
വിളിച്ചെന്റെ കണ്ണീർ മാറ്റി ...
ഒരിക്കലും മറക്കുവാൻ കഴിയാതെ
യേശുവിൻ സാന്ത്വനം മനസ്സിൽ
എത്രയോ ധന്യം എന്റെ ജന്മം
എങ്ങനെ ചൊല്ലും നന്ദി നാഥാ
എന്നെയും കൈകൊണ്ടു നീ
ജീവനിൽ സ്നേഹമായ് മാറി
ഒരിക്കലും മറക്കുവാൻ കഴിയാതെ......
യേശുവിൻ സാന്ത്വനം മനസ്സിൽ

നിത്യ പുരോഹിതാ നിൻ

നിത്യ പുരോഹിതാ നിൻ നിർമല നിണം വീഴും
നവ്യമാം ബലിപീഠം നമിച്ചീടുന്നു നൽകും
അക്ഷയ ജീവനായ് സ്തുതിച്ചീടുന്നു
നിത്യ പുരോഹിതാ നിൻ നിർമല നിണം വീഴും
നവ്യമാം ബലിപീഠം നമിച്ചീടുന്നു നൽകും
അക്ഷയ ജീവനായ് സ്തുതിച്ചീടുന്നു

കുഞ്ഞാടും നീയേ ബലിയർപ്പകനും നീയേ
ഇന്നും മിൽക്കിസെദേക്കിനെക്കാളും നീ അതി ശ്രേഷ്ഠൻ
കുഞ്ഞാടും നീയേ ബലിയർപ്പകനും നീയേ
ഇന്നും മിൽക്കിസെദേക്കിനെക്കാളും നീ അതി ശ്രേഷ്ഠൻ

കാഴ്ചയപ്പം സജ്ജം ദീപപീഠം സജ്ജം
സ്നേഹ കൂദാശ തൻ പാവന സൗരഭ്യം
കാഴ്ചയപ്പം സജ്ജം ദീപപീഠം സജ്ജം
സ്നേഹ കൂദാശ തൻ പാവന സൗരഭ്യം
അഹറോന്റെ കൂടാരത്തിൽ എന്നപോൽ നിറയുമ്പോൾ
അഹറോന്റെ കൂടാരത്തിൽ എന്നപോൽ നിറയുമ്പോൾ
മായ്ക്കണേ പാപത്തിൻ കറ മായ്ച്ചു നൽകണേ
മാനസം തൃപാദേ അർച്ചനയാക്കുന്നെൻ

കുഞ്ഞാടും നീയേ ബലിയർപ്പകനും നീയേ
ഇന്നും മിൽക്കിസെദേക്കിനെക്കാളും നീ അതി ശ്രേഷ്ഠൻ
കുഞ്ഞാടും നീയേ ബലിയർപ്പകനും നീയേ
ഇന്നും മിൽക്കിസെദേക്കിനെക്കാളും നീ അതി ശ്രേഷ്ഠൻ

വാഗ്ദാന പേടകം ശ്രീകോവിലിൽ ദീപ്തം
കെരൂബുകൾ നിഴൽ വീഴ്‌ത്തും കൃപ തൻ ഉറവിടം
പാവനാത്മാവേ നീ നവമായി തീർക്കുമ്പോൾ
പാവനാത്മാവേ നീ നവമായി തീർക്കുമ്പോൾ
നീക്കണേ ശാപത്തിൻ നുകം മാറ്റി നൽകണേ
മാനസ ഫലകങ്ങൾ വിശുദ്ധമാകിടണേ

നിത്യ പുരോഹിതാ നിൻ നിർമല നിണം വീഴും
നവ്യമാം ബലിപീഠം നമിച്ചീടുന്നു നൽകും
അക്ഷയ ജീവനായ് സ്തുതിച്ചീടുന്നു
നിത്യ പുരോഹിതാ നിൻ നിർമല നിണം വീഴും
നവ്യമാം ബലിപീഠം നമിച്ചീടുന്നു നൽകും
അക്ഷയ ജീവനായ് സ്തുതിച്ചീടുന്നു
കുഞ്ഞാടും നീയേ ബലിയർപ്പകനും നീയേ
ഇന്നും മിൽക്കിസെദേക്കിനെക്കാളും നീ അതി ശ്രേഷ്ഠൻ
കുഞ്ഞാടും നീയേ ബലിയർപ്പകനും നീയേ
ഇന്നും മിൽക്കിസെദേക്കിനെക്കാളും നീ അതി ശ്രേഷ്ഠൻ

Saturday, March 10, 2018

ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ

ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
കർത്താവായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
കർത്താവായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ

വിണ്ടല നാഥാ ഓശാന ഓശാന  ഓശാന
മഹിതല നാഥാ  ഓശാന ഓശാന  ഓശാന
വിണ്ടല നാഥാ ഓശാന ഓശാന  ഓശാന
മഹിതല നാഥാ  ഓശാന ഓശാന  ഓശാന
സർവ ചരാചര സൃഷ്ടവേ പരിപാലകനേ വാഴ്ത്തീടാം
സർവ ചരാചര സൃഷ്ടവേ പരിപാലകനേ വാഴ്ത്തീടാം
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ

ദാവീദാത്മജാ ഓശാന ഓശാന  ഓശാന
കന്യാ തനയാ  ഓശാന ഓശാന  ഓശാന
കർത്താവിന് തിരുനാമത്തിൽ വരുവോൻ ഈശൻ  അതിധന്യൻ
കർത്താവിന് തിരുനാമത്തിൽ  വരുവോൻ ഈശൻ അതിധന്യൻ
ഓശാന ഓശാന  ഓശാന

ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
കർത്താവായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ  

എരിയും മെഴുതിരി പോലെൻ

എരിയും മെഴുതിരി പോലെൻ
ഹൃദയം ഉരുകും നേരം
എരിയും മെഴുതിരി പോലെൻ
ഹൃദയം ഉരുകും നേരം
അരികിൽ വരണേ സദയം തൊടെണെ
സുഖമായിടും എന്റെ ഉള്ളം
അരികിൽ വരണേ സദയം തൊടെണെ
സുഖമായിടും എന്റെ  ഉള്ളം
bgm .....

മനസ്സിൻ മുറിവുകളെല്ലാം മായ്ക്കാൻ കഴിയും നാഥാ
മനസ്സിൻ മുറിവുകളെല്ലാം മായ്ക്കാൻ കഴിയും നാഥാ
അരികിൽ വരണേ സദയം തൊടെണെ
സുഖമായിടും എന്റെ ഉള്ളം
അരികിൽ വരണേ സദയം തൊടെണെ
സുഖമായിടും എന്റെ ഉള്ളം
bgm .....

കരളിൻ  കഥനമതെല്ലാം കഴുകും കുളിർമഴയായി
കരളിൻ  കഥനമതെല്ലാം കഴുകും കുളിർമഴയായി
അരികിൽ വരണേ സദയം തൊടെണെ
സുഖമായിടും എന്റെ ഉള്ളം
അരികിൽ വരണേ സദയം തൊടെണെ
സുഖമായിടും എന്റെ ഉള്ളം
ആ ......
bgm .....

സ്നേഹം ത്യാഗമെന്നോതി കുരിശിൽ മരിച്ചൊരു നാഥാ
സ്നേഹം ത്യാഗമെന്നോതി കുരിശിൽ മരിച്ചൊരു നാഥാ
അരികിൽ വരണേ സദയം തൊടെണെ
സുഖമായിടും എന്റെ ഉള്ളം
അരികിൽ വരണേ സദയം തൊടെണെ
സുഖമായിടും എന്റെ ഉള്ളം
എരിയും മെഴുതിരി പോലെൻ
ഹൃദയം ഉരുകും നേരം
എരിയും മെഴുതിരി പോലെൻ
ഹൃദയം ഉരുകും നേരം
അരികിൽ വരണേ സദയം തൊടെണെ
സുഖമായിടും എന്റെ ഉള്ളം
അരികിൽ വരണേ സദയം തൊടെണെ
സുഖമായിടും എന്റെ ഉള്ളം

Sunday, March 4, 2018

അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും

അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും
അഖിലേശ്വരനെന്നും ആരാധന
ബലിവേദി മുന്നിലായ് അണിചേർന്നു നിന്നിവർ
ആത്മാവിൽ അർപ്പിക്കും ആരാധനാ
അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും
അഖിലേശ്വരനെന്നും ആരാധന
ബലിവേദി മുന്നിലായ് അണിചേർന്നു നിന്നിവർ
ആത്മാവിൽ അർപ്പിക്കും ആരാധനാ
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ(2 )

ഉള്ളിൽ പുതുജീവ നാളം തെളിച്ച് നാവിൽ തിരുനാമ മന്ത്രം ജപിച്ച്(2 )
കയ്യിൽ ജീവിത ക്രൂശും പിടിച്ച് കർത്താവിനെ കാത്തു നില്കുന്നു ഞങ്ങൾ(2 )
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ(2 )

വഴിയിൽ തളർന്നിവർ വീണിടാതെന്നും വചനം പാഥേയമായ് നൽകണേ(2 )
ആരാധ്യ നാഥനെ പാടി സ്തുതിക്കാൻ നാവിൽ നവദാനം പകർന്നു നൽകൂ(2 )
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ (2 )

തിരുവോസ്തി രൂപനായ് മാറുന്ന നേരം തിരുമുമ്പിലർപ്പിക്കും കാഴ്ചകളെ(2 )
കനിവോടെ സ്വീകരിച്ചീദാസരെ നീ കന്മഷ ഹീനരായ് മാറ്റേണമേ (2 )
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ (2 )
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ (2 )

എന്റെ മുഖം വാടിയാൽ

എന്റെ മുഖം വാടിയാൽ  ദൈവത്തിൻ മുഖം വാടും
എൻ മിഴികൾ ഈറനണിഞ്ഞാൽ ദൈവത്തിൻ മിഴി നിറയും
എന്റെ മുഖം വാടിയാൽ  ദൈവത്തിൻ മുഖം വാടും
എൻ മിഴികൾ ഈറനണിഞ്ഞാൽ ദൈവത്തിൻ മിഴി നിറയും

ഞാൻ പാപം ചെയ്തകന്നീടുമ്പോൾ ദൈവത്തിൻ ഉള്ളം തേങ്ങും
ഞാൻ പാപം ചെയ്തകന്നീടുമ്പോൾ  ദൈവത്തിൻ ഉള്ളം തേങ്ങും
ഞാൻ പിഴകൾ ചൊല്ലീടുമ്പോൾ ദൈവത്തിൻ കരളലിയും
ഞാൻ പാപം ചെയ്തകന്നീടുമ്പോൾ ദൈവത്തിൻ ഉള്ളം തേങ്ങും
ഞാൻ പിഴകൾ ചൊല്ലീടുമ്പോൾ ദൈവത്തിൻ കരളലിയും
എന്റെ മുഖം വാടിയാൽ  ദൈവത്തിൻ മുഖം വാടും
എൻ മിഴികൾ ഈറനണിഞ്ഞാൽ ദൈവത്തിൻ മിഴി നിറയും

ഞാൻ നന്മകൾ ചെയ്തീടുമ്പോൾ ദൈവത്തിൻ മനം തുടിക്കും
ഞാൻ നന്മകൾ ചെയ്തീടുമ്പോൾ ദൈവത്തിൻ മനം തുടിക്കും
അവനെന്നെ തോളിലെടുക്കും സ്നേഹത്താൽ താലോലിക്കും
ഞാൻ നന്മകൾ ചെയ്തീടുമ്പോൾ ദൈവത്തിൻ മനം തുടിക്കും
അവനെന്നെ തോളിലെടുക്കും സ്നേഹത്താൽ താലോലിക്കും
എന്റെ മുഖം വാടിയാൽ  ദൈവത്തിൻ മുഖം വാടും
എൻ മിഴികൾ ഈറനണിഞ്ഞാൽ ദൈവത്തിൻ മിഴി നിറയും